ഹെലികോപ്റ്റര്‍ അപകടം: അബൂദബിയില്‍ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ലുലു ചെയര്‍മാന്‍ യൂസഫലി സുഖം പ്രാപിച്ചു വരുന്നു
ദുബൈ: (https://ift.tt/2OTTzlJ) ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട ലുലു ചെയര്‍മാന്‍ എം എ യൂസഫലി അബൂദബിയില്‍ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയക്ക് ശേഷം യൂസഫലി സുഖം പ്രാപിച്ച് വരികയാണെന്ന് ലുലു ഗ്രൂപ് കമ്യൂണികേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ അറിയിച്ചു. ജര്‍മനിയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. ഷവാര്‍ബിയുടെ നേതൃത്വത്തിലുള്ള 25 ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘമാണ് ബുര്‍ജില്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്.
ഞായറാഴ്ചയാണ് യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ പനങ്ങാട്ടെ ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കിയത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന യൂസഫലി തിങ്കളാഴ്ച പുലര്‍ച്ചെയോടെ അബൂദബിയിലെത്തിയിരുന്നു. പിന്നീടാണ് നട്ടെല്ലിന്റെ ചികില്‍സയ്ക്ക് വിധേയനായത്.
യു എ ഇ അടക്കം ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധിപന്‍മാര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ യൂസഫലിയെ നേരിട്ട് വിളിച്ച് സുഖവിവരം അന്വേഷിച്ചു.
Powered by Info News For You

Comments
Post a Comment