കോവിഡില്‍ ഇന്ത്യക്ക് താങ്ങായി ഗൂഗ്ള്‍ സിഇഒ സുന്ദര്‍ പിചെയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും
ന്യൂഡെല്‍ഹി: (https://ift.tt/3xiQQnf) കോവിഡില്‍ വലയുന്ന ഇന്ത്യക്ക് താങ്ങായി ഗൂഗ്ള്‍ സിഇഒ സുന്ദര്‍ പിചെയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ അമേരികയ്ക്ക് പിന്നാലെ ഇരുവരും സഹായം വാഗ്ദാനം ചെയ്തു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ബ്രിടെന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇന്ത്യക്ക് സഹായവുമായി എത്തിയിരുന്നു.
ഗൂഗ്ള്‍ കമ്പനിയും ജീവനക്കാരും 135 കോടി രൂപ കൈമാറും. യുനിസെഫും സന്നദ്ധ സംഘടനകള്‍ വഴിയുമാണ് ഇന്ത്യക്കായി തുക ചെലവഴിക്കുക. സഹായ വാഗ്ദാനം അറിയിച്ചതിനൊപ്പം ഇന്ത്യ നേരിടുന്ന കോവിഡ് പ്രതിസന്ധി മനസിനെ ഉലക്കുന്നുവെന്നും സുന്ദര്‍ പിചെ ട്വീറ്റ് ചെയ്തു.
Devastated to see the worsening Covid crisis in India. Google & Googlers are providing Rs 135 Crore in funding to @GiveIndia, @UNICEF for medical supplies, orgs supporting high-risk communities, and grants to help spread critical information.https://t.co/OHJ79iEzZH
— Sundar Pichai (@sundarpichai) April 26, 2021
'ഹൃദയഭേദകം' എന്നായിരുന്നു സത്യ നദെല്ലയുടെ പ്രതികരണം. രാജ്യത്ത് ഓക്‌സിജന്‍ സൗകര്യം ലഭ്യമാക്കുന്നതിനും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും കമ്പനി തങ്ങളുടെ വിഭവങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
'നിലവിലെ ഇന്ത്യന്‍ അവസ്ഥ ഹൃദയഭേദകമാണ്. യു എസ് സര്‍കാര്‍ ഇന്ത്യയെ സഹായിക്കാന്‍ അണിനിരന്നതില്‍ നന്ദി രേഖപ്പെടുത്തുന്നു. മൈക്രോസോഫ്റ്റ് തങ്ങളുടെ സാങ്കേതിക വിദ്യയും വിഭവങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കും. ക്രിടികല്‍ ഓക്‌സലിന്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായം നല്‍കും' -സത്യ നദെല്ല ട്വീറ്റ് ചെയ്തു.
— Satya Nadella (@satyanadella) April 26, 2021Keywords: News, National, India, New Delhi, Help, Google, Microsoft, Social Media, Trending, COVID-19, Technology, Business, Finance, Google, Microsoft's Indian-American CEOs pledge support in India's fight against COVID-19
Powered by Info News For You

Comments
Post a Comment