രണ്ടിടത്ത് പൊലീസിന് നേരെ വെടിവെച്ച കേസിൽ മൂന്ന് പേർ കൂടി പിടിയിൽ

മഞ്ചേശ്വരം: (www.kasargodvartha.com 03.04.2021) കര്‍ണാടക വിട്ള പൊലീസിനും മഞ്ചേശ്വരം പൊലീസിനും നേരെ വെടിവെച്ച സംഘത്തിലെ മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തു. മാർച് 26ന് വൈകുന്നേരം  കാറിലെത്തിയ ഗുണ്ടാസംഘം ഉപ്പളയിലെ ഒരു സംഘത്തിന് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൊലീസ് ഗുണ്ടാ സംഘത്തെ പിടികൂടാനായി മിയാപദവ് കുളവയലില്‍ രാത്രിയോടെ എത്തിയപ്പോഴാണ് പൊലീസിന് നേരെ വെടിയുതിർത്തത്. 

                                                                                    

Kasaragod, Kerala, News, Manjeshwaram, Arrest, Police, Case, Three more people arrested in connection with the shooting police at two places.

പൊലീസിനെ കണ്ട സംഘം ബിയര്‍ കുപ്പികള്‍ എറിയുകയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് കര്‍ണാടകയിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്. വിട്ള പൊലീസ് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് പരിശോധിക്കുന്നതിനിടെ ആറംഗ സംഘം ഇവിടേയും പൊലീസിന് നേരെ വെടിയുതിര്‍ത്തു. മൂന്നുപേരെ കര്‍ണാടക പൊലീസ് ഓടിച്ചുപിടികൂടിയിരുന്നു. രക്ഷപ്പെട്ട മൂന്നുപേരെയാണ് ഇപ്പോൾ വിട്ള പോലീസ് പൂനയില്‍ വെച്ച് പിടികൂടിയിരിക്കുന്നതെന്നാണ് വിവരം.

കർണാടക പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തവരെയും ഇപ്പോൾ പിടിയിലായവരെയും പ്രൊഡക്ഷൻ വാറണ്ട് പ്രകാരം കസ്റ്റഡിയിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് മഞ്ചേശ്വരം പൊലീസ്.


Keywords: Kasaragod, Kerala, News, Manjeshwaram, Arrest, Police, Case, Three more people arrested in connection with the shooting police at two places.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?