എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു; ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇനി ശ്രീലങ്കയിലേക്ക് പറക്കാം


ന്യൂഡെല്‍ഹി: (https://ift.tt/3wO9jHV) അയല്‍രാജ്യമായ ശ്രീലങ്കയുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പിട്ടു. ഉഭയകക്ഷി കരാര്‍ പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇനി ഇരുരാജ്യങ്ങളും തമ്മിലെ അന്താരാഷ്ട്ര വിമാന സെര്‍വിസുകള്‍ സാധ്യമാവും.

ഇന്ത്യന്‍ യാത്രക്കാര്‍ക്കായി ശ്രീലങ്ക വീണ്ടും വാതില്‍ തുറക്കുന്നത് മാലിദ്വീപുമായി ടൂറിസം മേഖലയില്‍ ആരോഗ്യപരമായ മത്സരത്തിന് വേദിയാകുമെന്ന് ഈ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു. കോവിഡ് കാലത്ത് ഇന്ത്യക്കാര്‍ ഏറ്റവുമധികം യാത്ര പോയ രാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്. യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനാല്‍ ഇനി പലരും ശ്രീലങ്കയാകും തെരഞ്ഞെടുക്കുക. 

കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള 10 മാസത്തെ അടച്ചുപൂട്ടലിന് ശേഷം ജനുവരിയില്‍ ശ്രീലങ്ക വിദേശ വിനോദ സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്നിരുന്നു. എന്നാല്‍, എയര്‍ ബബിളിന്റെ ഭാഗമല്ലാത്തതിനാല്‍ ഇന്ത്യക്കാര്‍ക്ക് യാത്ര സാധ്യമായിരുന്നില്ല. 

സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ശ്രീലങ്ക, കോവിഡിനെ പിടിച്ചുകെട്ടാന്‍ തീവ്രമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ശ്രീലങ്കയുടെ ജി ഡി പിയുടെ അഞ്ച് ശതമാനവും വഹിക്കുന്നത് ടൂറിസം മേഖലയാണ്. 

10 മാസത്തെ അടച്ചിടലിനുശേഷം 2021 ജനുവരി 21ന് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നതോടെ മാര്‍ച് അവസാനം വരെ 9,630 സഞ്ചാരികള്‍ ശ്രീലങ്ക സന്ദര്‍ശിച്ചു. രാജ്യത്ത് എത്തുന്നതിന് രണ്ടാഴ്ച മുമ്പ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച ടൂറിസ്റ്റുകള്‍ക്ക് ഒരു ദിവസം മാത്രമാണ് ക്വാറന്‍ൈറനില്‍ കഴിയേണ്ടത്. എന്നാലും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തണം. ഇതില്‍ നെഗറ്റീവാവുകയാണെങ്കില്‍ പുറത്തിറങ്ങി യാത്ര ചെയ്യാം.

News, National, India, International, Travel, Travel & Tourism, Srilanka, Technology, Business, Finance, India now has an Air Bubble Arrangement with Sri Lanka


വാക്‌സിനേഷന്‍ ലഭിക്കാത്ത വിനോദസഞ്ചാരികള്‍ 14 ദിവസം ക്വാറന്‍ൈറനില്‍ കഴിയണം. ഒരാഴ്ച ഇടവിട്ട് രണ്ട് ആര്‍ ടി പി സി ആര്‍ പരിശോധനയും നടത്തണം.

ശ്രീലങ്ക കൂടാതെ 27 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മനി, മാലിദ്വീപ്, യു എസ് എ, യു കെ, യു എ ഇ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പെടുന്നു.

Keywords: News, National, India, International, Travel, Travel & Tourism, Srilanka, Technology, Business, Finance, India now has an Air Bubble Arrangement with Sri Lanka

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?