വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പിഞ്ചു കുഞ്ഞിന് തെരുവു നായ്ക്കളുടെ കടിയേറ്റു
നീലേശ്വരം: (www.kasargodvartha.com 24.04.2021) വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പിഞ്ചു കുഞ്ഞിന് തെരുവു നായ്ക്കളുടെ കടിയേറ്റു. വെള്ളിയാഴ്ച ഉച്ചയോടെ ഫാറൂഖ് നഗറിലെ അജ്‌നാസ് - മുശ്‌രിഫ ദമ്പതികളുടെ മകൻ ഒന്നര വയസുള്ള അഹ്‌മദിനെയാണ് നായ്ക്കൾ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏതാനും ദിവസം മുൻപ് മറ്റൊരു കുട്ടിയെയും തെരുവ് നായകൾ ആക്രമിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.നീലേശ്വരം നഗരവും സമീപ പ്രദേശങ്ങളും തെരുവ് നായകളുടെ വിഹാര കേന്ദ്രമായി മാറിയിട്ടും യാതൊരു നടപടിയുമെടുക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. നഗരസഭാ അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധമാണ് നിലൽക്കുന്നത്.
< !- START disable copy paste -->
Powered by Info News For You
ഏതാനും ദിവസം മുൻപ് മറ്റൊരു കുട്ടിയെയും തെരുവ് നായകൾ ആക്രമിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.നീലേശ്വരം നഗരവും സമീപ പ്രദേശങ്ങളും തെരുവ് നായകളുടെ വിഹാര കേന്ദ്രമായി മാറിയിട്ടും യാതൊരു നടപടിയുമെടുക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. നഗരസഭാ അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധമാണ് നിലൽക്കുന്നത്.
Keywords: Nileshwaram, Kasaragod, Kerala, Top-Headlines, Dog bite, Street dog, Child, Boy, Little boy was bitten by street dog.
Powered by Info News For You

Comments
Post a Comment