രാജ്യത്താകെ ലോക്ഡൗണ്‍ ഉണ്ടാകില്ല: പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രം: നിര്‍മ്മല സീതാരാമന്‍
ദേശീയം (www.evisionnews.co): കോവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെ രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍.
യോഗത്തില്‍ കോവിഡിന്റെ വ്യാപനം തടയാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ ധനമന്ത്രി വ്യക്തമാക്കി. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വലിയ തോതില്‍ ലോക്ഡൗണുകളിലേക്കു പോകുന്നില്ലെന്നു വ്യക്തമാണ്. സമ്പദ്വ്യവസ്ഥയെ പൂര്‍ണമായും 'അറസ്റ്റ്' ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. രോഗികളെ വീടുകളില്‍ ക്വാറന്റൈനിലാക്കുന്നതു പോലുള്ള രീതികള്‍ തുടരും. ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment