ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം ആസൂത്രണം ചെയ്ത പ്രശാന്ത് കിഷോര്‍; ഓഡിയോ പുറത്തുവിട്ട് ബിജെപി


ന്യൂഡെല്‍ഹി: (https://ift.tt/328GAPP) ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തില്‍ വരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം ആസൂത്രണം ചെയ്ത പ്രശാന്ത് കിഷോര്‍ പറഞ്ഞതായി ബി ജെ പി. പ്രശാന്ത് കിഷോര്‍ ഗ്രൂപ് ചാറ്റില്‍ സംസാരിക്കുന്ന ഓഡിയോ ബി ജെ പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പുറത്തുവിട്ടു.

വോട് മോദിക്കുള്ളതാണ്. ധ്രുവീകരണം ഒരു യാഥാര്‍ത്ഥ്യമാണ്. ബംഗാളിലെ 27 ശതമാനം വരുന്ന പിന്നാക്ക വിഭാഗക്കാര്‍ ബി ജെ പിക്കാണ് വോട് ചെയ്തത്. ബി ജെ പിക്ക് അടിത്തട്ടില്‍ കേഡര്‍ സംവിധാനമുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ഇടതും കോണ്‍ഗ്രസും തൃണമൂലും മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞതായി ബി ജെ പി പറയുന്നു. ബംഗാളില്‍ മോദി വളരെ പ്രശസ്തനാണെന്നതില്‍ സംശയമില്ല. അതുപോലെ തൃണമൂലിനെതിരെ ഭരണവിരുദ്ധ വികാരമുണ്ട്. പിന്നാക്ക വിഭാഗക്കാരുടെ വോടുകളും ബിജെപിയുടെ സംഘടനാ ശക്തിയും നിര്‍ണായകമാണെന്നു പ്രശാന്ത് കിഷോര്‍ പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ പോലും ബിജെപിയുടെ വിജയമാണ് പ്രവചിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞതായി ബിജെപി അവകാശപ്പെട്ടു. അതേസമയം പ്രശാന്ത് കിഷോറിന്റെ തുറന്നുപറച്ചില്‍ കുറച്ച് ല്യൂടന്‍സ് മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, പൊതുജനം മുഴുവന്‍ കേട്ടെന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. 

News, National, India, New Delhi, BJP, Politics, Assembly Election, Assembly-Election-2021, West Bengal-Election-2021, Social Media, Trending, BJP winning Bengal: Amit Malviya releases Prashant Kishor's Clubhouse audio; poll strategist clarifies


വിഷയത്തില്‍ ബി ജെ പിക്ക് മറുപടിയുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തി. തന്റെ ചാറ്റ് ബി ജെ പി അവരുടെ നേതാക്കളുടെ വാക്കുകളേക്കാള്‍ ഗൗരവമായി എടുക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് താല്‍പര്യമുള്ള ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവിട്ടത്. ധൈര്യമുണ്ടെങ്കില്‍ ചാറ്റ് മുഴുവന്‍ പുറത്തുവിടാന്‍ വെല്ലുവിളിക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പി 100 സീറ്റ് കടക്കില്ലെന്ന് താന്‍ ആവര്‍ത്തിച്ച് പറയുന്നതായും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.

     Keywords: News, National, India, New Delhi, BJP, Politics, Assembly Election, Assembly-Election-2021, West Bengal-Election-2021, Social Media, Trending, BJP winning Bengal: Amit Malviya releases Prashant Kishor's Clubhouse audio; poll strategist clarifies

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?