സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പാ പലിശനിരക്ക് ഉയര്‍ത്തി


ന്യൂഡെല്‍ഹി: (https://ift.tt/3wtrFhl) ഭവന വായ്പാ പലിശനിരക്ക് ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഭവനവായ്പ നിരക്ക് 6.95 ശതമാനമായാണു പരിഷ്‌കരിച്ചത്. നേരത്തേ ഇത് 6.70 ശതമാനമായിരുന്നു. ഇതോടെ മറ്റു ബാങ്കുകളും നിരക്ക് ഉയര്‍ത്താനുള്ള സാധ്യത വര്‍ധിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. 

ആര്‍ ബി ഐയുടെ ധനനയ അവലോകനസമിതി പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കാനിരിക്കേയാണു എസ് ബി ഐയുടെ നീക്കം. പലിശ നിരക്ക് വര്‍ധിപ്പിച്ചതിനൊപ്പം എല്ലാ ഭവന വായ്പകള്‍ക്കും പ്രോസസിങ് നിരക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു.

News, National, India, New Delhi, Bank, Loan, Finance, Business, Technology, SBI hikes interest rate on home loans


ഭവനവായ്പ നിരക്കിന്റെ 0.40 ശതമാനവും ജി എസ് ടി നിരക്കായി കുറഞ്ഞത് 10,000 രൂപയും പരമാവധി നിരക്കായി 30,000 രൂപയും ഈടാക്കാനാണ് ബാങ്കിന്റെ നീക്കം.

Keywords: News, National, India, New Delhi, Bank, Loan, Finance, Business, Technology, SBI hikes interest rate on home loans

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?