വിഷുവിന് നാട്ടില്‍ എത്തുമ്പോള്‍ ക്വാറന്റീന്‍ ഇളവ് വേണമെന്ന നിവേദനവുമായി മറുനാടന്‍ മലയാളികള്‍
ബെംഗളൂറു: (https://ift.tt/3tfPd79) വിഷു അവധിക്ക് നാട്ടില്‍ എത്തുമ്പോള്‍ ക്വാറന്റീന്‍ ഇളവ് വേണമെന്ന നിവേദനവുമായി മറുനാടന്‍ മലയാളികള്‍. ഇന്ത്യയിലെ വിവിധ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ക്വാറന്റീന്‍ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തമാകുന്നു. ബെംഗളൂറുവിലെ മലയാളി സംഘടനകള്‍ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
കേരള സമാജം ബെംഗളൂറു ഘടകമടക്കമുള്ള സംഘടനകള്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി നിവേദനം നല്‍കിയത്. നിലവില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഏഴ് ദിവസത്ത ഷോര്‍ട് വിസിറ്റ് ഓപ്ഷനിലൂടെ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്ക് വരാമെങ്കിലും ഇത് 10 ദിവസമെങ്കിലുമാക്കണമെന്നാണ് ആവശ്യം.
നിലവില്‍ 1700 രൂപ വരെയാണ് കേരളത്തിലെ ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക്. ഒരാഴ്ച നിരീക്ഷണം പൂര്‍ത്തിയാക്കുമ്പോള്‍ നടത്തേണ്ട ആര്‍ ടി പി സി ആര്‍ ടെസ്റ്റ് സൗജന്യമാക്കണമെന്നും കെ എം സി സി ആവശ്യപ്പെട്ടു. നിലവിലുള്ള നിബന്ധനകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളാണ് കോവിഡ് പരത്തുന്നതെന്ന ധ്വനിയുണ്ടാക്കുമെന്നും സംഘടനകള്‍ വിമര്‍ശിച്ചു.
Powered by Info News For You

Comments
Post a Comment