കുണ്ടറയില്‍ കാണാതായ യുവാവ് വീടിനു സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍

കൊല്ലം: (https://ift.tt/3wTDzRP) കുണ്ടറയില്‍ കാണാതായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ വീടിനു സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ നേടുമ്പന സ്റ്റേഡിയം ജങ്ഷന് സമീപത്തെ തോട്ടിലാണ് സുരേഷ് (36) എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ യുവാവിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച സുരേഷിന്റെ കൂട്ടുകാരായ ചിലരെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.

News, Kerala, State, Kollam, Top-Headlines, House, Youth, Death, Dead body, Missing, Police, Friend, Young man who went missing in Kundara found dead in a bark near house


ഞായറാഴ്ച വൈകിട്ട് കൂട്ടുകാരുമൊത്ത് പോയ സുരേഷ് തിങ്കളാഴ്ച്ചയും തിരിച്ചെത്തത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ കുടുംബം കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തുള്ള തോട്ടില്‍ സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. 

ഫോറെന്‍സിക് വിഭാഗം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി തിരുവനന്തപുരം മെഡികല്‍ കോളജിലേക്ക് മാറ്റി.

Keywords: News, Kerala, State, Kollam, Top-Headlines, House, Youth, Death, Dead body, Missing, Police, Friend, Young man who went missing in Kundara found dead in a bark near house

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?