സംസ്ഥാനത്ത് യുഡിഎഫിനനുകൂലമായ നിശബ്ദ തരംഗം ശക്തമായിരുന്നു: കേവല ഭൂരിപക്ഷത്തിലാണെങ്കിലും ഭരണം നേടാനാകുമെന്ന വിശ്വാസത്തിൽ യുഡിഎഫ്
തിരുവനന്തപുരം: (www.kvartha.com 07.04.2021) കേവല ഭൂരിപക്ഷത്തിലാണെങ്കിലും സംസ്ഥാനത്ത് ഭരണം നേടാനാകുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്. 75 മുതല്‍ 90 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നതാണ് മുന്നണിയുടെ വിലയിരുത്തൽ. സംസ്ഥാനത്ത് യുഡിഎഫിനനുകൂലമായ നിശബ്ദ തരംഗം ശക്തമായിരുന്നുവെന്നും നേതൃത്വം പറഞ്ഞു.
സര്‍കാരിനെതിരായ ആരോപണങ്ങള്‍ ജനങ്ങള്‍ മുഖവിലയ്ക്ക് എടുത്തിട്ടുണ്ടെന്ന് യുഡിഎഫ് നേതൃത്വം പറഞ്ഞു. അവസാന മണിക്കൂറിലെ വോടിംഗില്‍ ഉണ്ടായ മന്ദത ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ശബരിമല വിഷയവും എന്‍എസ്എസ് ജനറല്‍ സെക്രടറി സുകുമാരന്‍ നായരുടെ പരാമര്‍ശവും യുഡിഎഫിന് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലുമാണ് മുന്നണി നേതൃത്വം.

സിറ്റിംഗ് മണ്ഡലങ്ങളില്‍ ചിലത് നഷ്ടമാകുമെന്ന് നേതൃത്വം പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ തവണ നാല് സീറ്റുകളില്‍ ഒതുങ്ങിയ തിരുവനന്തപുരത്തും തുടച്ചു നീക്കപ്പെട്ട കൊല്ലത്തും ഉള്‍പെടെ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുത്ത് നില മെച്ചപ്പെടുത്താന്‍ ആകുമെന്ന് നേതൃത്വം അവകാശവാദം ഉന്നയിക്കുന്നു.
നേമത്ത് ഉള്‍പെടെ അതിശക്തമായ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കുമെന്നാണ് യുഡിഎഫിന്റെ പ്രാഥമിക കണക്ക് കൂട്ടല്‍. എന്തിരുന്നാലും, അവസാന മണിക്കൂറില്‍ പോളിംഗിലുണ്ടായ ആവേശക്കുറവ് തിരിച്ചടിയാകുമോയെന്ന ആശങ്കയും ചില നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്.
Keywords: News, Assembly Election, Assembly-Election-2021, Election, Thiruvananthapuram, UDF, Kerala, Politics, Political party, The UDF believes that it can win the government even with a simple majority.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment