സ്പോട് റജിസ്ട്രേഷൻ നിർത്തിയത് അറിഞ്ഞില്ല: വാക്സീൻ നൽകുന്നതിൽ ആശയക്കുഴപ്പം, ആശുപത്രി അധികൃതരും ജനങ്ങളും തമ്മിൽ വാക്കേറ്റവും തർക്കവും
തിരുവനന്തപുരം: (www.kvartha.com 22.04.2021) ജനറൽ ആശുപത്രിയിൽ വാക്സീൻ നൽകുന്നതിൽ ആശയക്കുഴപ്പം. വാക്സിനേഷന് ഓൺലൈൻ റജിസ്ട്രേഷൻ വേണമെന്ന് അറിയാതെ നിരവധിപ്പേരാണ് വാക്സീൻ എടുക്കാനെത്തിയത്. എന്നാൽ ഇതേത്തുടർന്ന് ആശുപത്രി അധികൃതരും ജനങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റവും തർക്കവുമുണ്ടായി.
സ്പോട് റജിസ്ട്രേഷൻ നിർത്തിയത് പലരും അറിഞ്ഞിരുന്നില്ല. ഓൺലൈൻ റജിസ്ട്രേഷൻ ചെയ്യാനുള്ള സൗകര്യങ്ങളില്ലെന്നും സാധാരണ ഫോൺ ഉള്ളവരും വൃദ്ധരും എന്ത് ചെയ്യണമെന്നും പരാതിയുന്നയിച്ചു.
തർക്കത്തിനൊടുവിൽ രണ്ടാംഡോസ് വാക്സീനെടുക്കാനുള്ളവർക്ക് വ്യാഴാഴ്ച ഓൺലൈൻ റജിസ്ട്രേഷൻ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യഡോസ് വാക്സീൻ എടുത്ത് 56 ദിവസമായവർക്ക് പ്രഥമപരിഗണന നൽകി വാക്സിനേഷൻ രണ്ടാം ഡോസ് നൽകും. ഒപ്പം ഓൺലൈൻ റജിസ്ട്രേഷൻ ചെയ്തവർക്കും വാക്സീൻ നൽകും. അല്ലാത്തവരോട് മടങ്ങിപ്പോകാനാണ് പൊലീസ് നിർദേശം.

സ്പോട് രജിസ്ട്രേഷൻ ഒഴിവാക്കിയ കാര്യം അറിയാതെ വന്ന നിരവധി ആളുകളാണ് വാക്‌സിൻ കുത്തിവയ്ക്കാതെ തിരിച്ചു പോയത്. പലർക്കും രജിസ്റ്റർ ചെയ്തിട്ടും വാക്‌സിനേഷന്‍റെ സമയവും തിയതിയും മറുപടിയായി വന്നില്ലെന്ന് പരാതിയുമുണ്ട്.
Keywords: News, Thiruvananthapuram, Murder, Police, Case, Kerala, State, Top-Headlines, Confusion over covid vaccine, dispute between hospital officials and the public.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment