സ്‌റ്റോര്‍ റൂമിലുണ്ടായിരുന്ന പണം മാത്രം തൊട്ടില്ല! ഹരിയാനയിലെ ജിന്ദ് ജില്ലയിലെ മുഴുവന്‍ കോവിഡ് വാക്‌സിനും കള്ളന്‍ കൊണ്ടുപോയി
ചണ്ഡിഗഢ്: (https://ift.tt/3avrJ6I) സ്‌റ്റോര്‍ റൂമിലുണ്ടായിരുന്ന പണം മാത്രം തൊടാതെ മുഴുവന്‍ കോവിഡ് വാക്‌സിനും കള്ളന്‍ കൊണ്ടുപോയി. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ പി പി സെന്റര്‍ ജനറല്‍ ആശുപത്രിയിലെ സ്‌റ്റോര്‍ റൂമില്‍ നിന്നാണ് കോവിഡ് വാക്‌സിനുകള്‍ മോഷണം പോയത്. 1710 ഡോസ് കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകളാണ് മോഷ്ടിച്ചത്.
മുഴുവന്‍ വാക്‌സിനുകളും മോഷണം പോയതോടെ ജില്ലയില്‍ വിതരണത്തിനായി വാക്‌സിന്‍ ഇല്ലാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്. എന്നാല്‍, സ്‌റ്റോര്‍ റൂമിലുണ്ടായിരുന്ന മറ്റ് മരുന്നുകളോ പണമോ കള്ളന്‍മാര്‍ എടുത്തിട്ടില്ല. എത്തിയ കള്ളന്‍ വാക്‌സിന്‍ മാത്രം ലക്ഷ്യമിട്ടാണ് വന്നതെന്ന നിഗമനത്തിലാണ് പൊലീസ്.
കോവിഡ് വാക്‌സിന്‍ പാഴാക്കുന്നതില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ഹരിയാനുള്ളത്. പഞ്ചാബാണ് മൂന്നാമത്. ഈ മോശം കണക്കുകള്‍ നില നില്‍ക്കുമ്പോള്‍ തന്നെയാണ് ഹരിയാനയില്‍ കോവിഡ് വാക്‌സിന്‍ മോഷണം പോയത്. സ്‌റ്റോര്‍ റൂമിന് സമീപം അധികൃതര്‍ സി സി ടി വി സ്ഥാപിക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയോ ചെയ്തിട്ടില്ല.
Powered by Info News For You

Comments
Post a Comment