ബൈകിൽ സഞ്ചരിക്കുമ്പോൾ മരം പൊട്ടിവീണ് പഞ്ചായത്ത് ജീവനക്കാരന് ഗുരുതര പരിക്ക്; ശരീരം തളർന്നു

കാസർകോട്: (www.kasargodvartha.com 17.04.2021) മരം പൊട്ടിവീണ് പഞ്ചായത്ത് ജീവനക്കാരന്  ഗുരുതരപരിക്ക്. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഓഫീസ് സീനിയർ ക്ലർക് കാഞ്ഞങ്ങാട് ബാവ നഗറിലെ മുസ്തഫ (45)യ്ക്കാണ് പരിക്കേറ്റത്.

                                                                      

Kasaragod, Kerala, News, Panchayath, Kanhangad, Railway-gate, Bike, Kozhikode, President, Secretary, Panchayat employee seriously injured after tree fell.

    

കാഞ്ഞങ്ങാട്  റെയിൽവേ ഗേറ്റിൽ വെച്ച് അപകടകരമായിനിൽക്കുന്ന മരം പൊട്ടി വീണാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു ബൈകിൽ കാഞ്ഞങ്ങാട് ബാവ നഗറിലെ വീട്ടിലേക്ക് വരുന്നതിനിടെ ദേഹത്തേക്ക് മരക്കൊമ്പുകൾ പൊടുന്നനെ അടർന്നു വീഴുകയായിരുന്നു. 

നട്ടെല്ലിന് മാരകമായി പരിക്കേറ്റ മുസ്തഫയെ ഉടൻതന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടുന്ന് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നട്ടെല്ലിനു  മാരകമായി പരിക്കേറ്റ മുസ്തഫയുടെ കഴുത്തിനുതാഴെ പൂർണമായും തളർന്ന അവസ്ഥയിലാണ്. വിഷയം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അധികാരികൾ കാഞ്ഞങ്ങാട് നഗരസഭാ സെക്രടറിയെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

ബേഡഡുക്ക  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി രാമചന്ദ്രൻ സെക്രടറി നിസാർ, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

ജീവനക്കാരന് ആവശ്യമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു ബന്ധപ്പെട്ടവർ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ്‌ സി രാമചന്ദ്രൻ അറിയിച്ചു. ഭാര്യയും മൂന്ന് പെൺമക്കളുമുള്ള മുസ്തഫ കുടുംബത്തിൻ്റെ ഏക അത്താണിയാന്ന്. ബാങ്കിൽ നിന്നും ലോൺ എടുത്താണ് ചെറിയ വീടുണ്ടാക്കിയിരുന്നത്. അപകടം സംഭവിച്ചതോടെ കുടുംബം ദുരിതത്തിലായി.

Keywords: Kasaragod, Kerala, News, Panchayath, Kanhangad, Railway-gate, Bike, Kozhikode, President, Secretary, Panchayat employee seriously injured after tree fell.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?