ട്രാ​കി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ച റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ മ​യൂ​ർ ഷെ​ൽ​ക്കെ​യ്ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

മും​ബൈ: (www.kvartha.com 21.04.2021) റെ​യി​ൽ​വേ ട്രാ​കി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ച റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ മ​യൂ​ർ ഷെ​ൽ​ക്കെ​യ്ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. ഷെ​ൽ​ക്കെ​യ്ക്ക് 50,000 രൂ​പ ന​ൽ​കു​മെ​ന്ന് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​ക്ക് എ​ഴു​തി​യ ക​ത്തി​ൽ പ്രി​ന്‍​സിപല്‍ എ​ക്‌​സി​ക്യൂടീ​വ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് റെ​യി​ല്‍​വേ ബോ​ര്‍​ഡാ​ണ് അ​റി​യി​ച്ച​ത്.

മും​ബൈ​യി​ലെ വ​ങ്കാ​നി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യിരുന്നു സം​ഭ​വം. കാഴ്ച ശക്തി കുറഞ്ഞ അ​മ്മ​യ്ക്കൊ​പ്പം സ്റ്റേ​ഷ​നി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി പെ​ട്ടെ​ന്ന് ട്രാ​കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ട്രെ​യി​നും അ​തേ ട്രാ​കി​ലൂ​ടെ പാ​ഞ്ഞെ​ത്തി. ഈ ​കാ​ഴ്ച ക​ണ്ട് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നാ​യ മ​യൂ​ർ ഓ​ടി​യെ​ത്തി കു​ഞ്ഞി​നെ പ്ലാറ്റ് ഫോമിലേക്ക് പി​ടി​ച്ചു​ കയറ്റി ജീവൻ രക്ഷിക്കുകയായിരുന്നു.

News, Mumbai, Indian Railway, Child, National, India,

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ റെ​യി​ൽ​വേ മ​ന്ത്രി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഞാ​ന്‍ കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ഓ​ടു​മ്പോ​ഴും എ​ന്‍റെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​വു​മോ എ​ന്ന് ഞാ​നും ഒ​രു നി​മി​ഷം ചി​ന്തി​ച്ചി​രു​ന്നു. എ​ന്നാ​ലും അ​വ​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന് ത​ന്നെ എ​നി​ക്ക് തോ​ന്നി. ആ ​കു​ഞ്ഞി​ന്‍റെ അ​മ്മ​യ്ക്ക് ക​ണ്ണി​ന് കാ​ഴ്ച​യി​ല്ലാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് അ​വ​ര്‍​ക്കൊ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യാ​തെ പോ​യ​ത്. മ​യൂ​ർ പ​റ​ഞ്ഞു.

Keywords: News, Mumbai, Indian Railway, Child, National, India, Railway Ministry Announces ₹ 50,000 Award For Employee Who Saved Child.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?