മെകാഡം റോഡ് നിർമാണത്തിൽ അപാകമെന്ന് പരാതി; ഗുണനിലവാര പരിശോധന നടത്തി
ചിറ്റാരിക്കാൽ: (www.kasargodvartha.com 13.04.2021) 19 കോടി രൂപ ചെലവിൽ മെകാഡം ടാറിടൽ നടക്കുന്ന പെരളം - ചിറ്റാരിക്കാൽ റോഡ് നിർമാണത്തിൽ ക്രമക്കേട് നടന്നതായുള്ള പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഗുണനിലവാര വിഭാഗം സ്ഥലത്ത് പരിശോധന നടത്തി.
ഗുണനിലവാര വിഭാഗം അസിസ്റ്റന്റ് എക്സിക്യൂടീവ് എഞ്ചിനീയർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. പണി പൂർത്തിയായ പെരളം - കമ്പല്ലൂർ ഭാഗത്താണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ 10.45 ന് പെരളത്ത് നിന്ന് ആരംഭിച്ച പരിശോധന ഉച്ചയ്ക് രണ്ടു മണി വരെ നീണ്ടു നിന്നു .
കമ്പല്ലൂരിലെ പൊതു പ്രവർത്തകനായ പി രവീന്ദ്രൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യാഗസ്ഥ സംഘം പരിശോധനക്ക് എത്തിയത്. കരാർ അനുസരിച്ച് അവസാന ടാറിടലിന് മുമ്പ് 15 സെ മീ. ജിഎസ്ബിയും 15 സെ മീ വെറ്റ് മിക്സും അഞ്ച് സെ മീ ടാറിടലും നടത്തിയിരിക്കണം. ജിഎസ്ബിയും വെറ്റ് മിക്സും ആവശ്യമായ അളവിൽ ഉപയാഗിച്ചിട്ടില്ല എന്നതായിരുന്നു രവീന്ദ്രന്റെ പരാതി. നിലവിൽ 35 സെ മീ ഘനം ആവശ്യമുള്ള റോഡ് നിർമാണത്തിൽ പരിശോധനയിൽ ഭൂരിപക്ഷം സ്ഥലങ്ങളിലും ശരിയായ അളവ് കണ്ടെത്താൻ ഉദ്യോഗസ്ഥ സംഘത്തിന് കഴിഞ്ഞിട്ടില്ല.
കമ്പല്ലൂർ മുസ്ലിം പള്ളി പരിസരത്ത് നടത്തിയ പരിശോധനയിൽ 35 സെ മീ ന് പകരം 16 സെ മീ ഘനം മാത്രമെ റോഡിനുണ്ടായിരുന്നുള്ളു. പരാതിക്കാരനായ പി രവീന്ദ്രൻ, പഞ്ചായത്തംഗം ജിജി കമ്പല്ലൂർ, പഞ്ചായത്ത് മുൻ അംഗം കെ പി മാത്യൂ എന്നിവരും അന്വഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പരിശോധനാ റിപോർട് സർകാരിന് കൈമാറുമെന്ന് അസിസ്റ്ററ്റ് എക്സിക്യൂടീവ് എഞ്ചിനീയർ അറിയിച്ചു.
Keywords: Kasaragod, Kerala, News, Road, Chittarikkal, Minister, Pinarayi-Vijayan, JCB, Masjid, Panchayath, Complaint about the construction of Macadam Road; Quality inspection.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment