മടങ്ങിയത് പിപിഇ കിറ്റ് പോലും ധരിക്കാത്ത കോവിഡ് പോസിറ്റീവായ ഭാര്യയ്‌ക്കൊപ്പം; മുഖ്യമന്ത്രിയുടെ ആശുപത്രില്‍ നിന്നുള്ള മടക്കയാത്രയിലും വിവാദം



കോഴിക്കോട്: (https://ift.tt/2OTTzlJ) ആശുപത്രി വാസത്തിന് ശേഷം കോവിഡ് മുക്തനായി വീട്ടില്‍ ക്വാറന്റീനില്‍ പ്രവേശിച്ചതിനു പിന്നാലെ, മടക്കയാത്രയിലുള്‍പെടെ മുഖ്യമന്ത്രി കോവിഡ് പ്രോടോകോള്‍ ലംഘിച്ചെന്ന് ആരോപണം. മടങ്ങിയത് പി പി ഇ കിറ്റ് പോലും ധരിക്കാത്ത കോവിഡ് പോസിറ്റീവായ ഭാര്യയ്‌ക്കൊപ്പം.

കോഴിക്കോട് മെഡികല്‍ കോളജില്‍നിന്നു മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഭാര്യ കമല കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇവര്‍ പി പി ഇ കിറ്റ് ധരിക്കാതെ മാസ്‌ക് മാത്രം ധരിച്ചു മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണു മടങ്ങിയത്. കൊച്ചുമകന്‍, സെക്യൂരിറ്റി, ഡ്രൈവര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ യാത്രയയ്ക്കാന്‍ ഒട്ടേറെപ്പേര്‍ ആശുപത്രിയിലെത്തുകയും ചെയ്തു.

പോസിറ്റീവായി 10-ാം ദിവസമാണ് പരിശോധന നടത്തേണ്ടതെന്നിരിക്കെ, മുഖ്യമന്ത്രി 7-ാം ദിവസം പരിശോധന നടത്തി ആശുപത്രി വിട്ടതു ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് ഏപ്രില്‍ 4 മുതല്‍ രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്നു കോഴിക്കോട് മെഡികല്‍ കോളജ് അധികൃതര്‍ വിശദീകരിച്ചതു കൂടുതല്‍ വിവാദമായി. 

News, Kerala, State, Kozhikode, Health, COVID-19, Trending, Chief Minister, Pinarayi Vijayan, Wife, Hospital, CM returns with Covid positive wife; Controversy on the return journey


ഏപ്രില്‍ 4-ന് ധര്‍മടത്തു മുഖ്യമന്ത്രി നടത്തിയ റോഡ് ഷോയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. ഏപ്രില്‍ 6-ന് വോട് ചെയ്യുകയും ഒട്ടേറെപ്പേരുമായി ഇടപഴകുകയും ചെയ്തു. ഏപ്രില്‍ 8-ന് ആണ് കോവിഡ് പോസിറ്റീവായതായി അറിയിപ്പു വന്നതും കോഴിക്കോട് മെഡികല്‍ കോളജില്‍ അഡ്മിറ്റ് ആയതും. ഇതനുസരിച്ച് 18-ന് ആണ് അടുത്ത പരിശോധന വേണ്ടിയിരുന്നത്.

അതേസമയം, രോഗലക്ഷണമില്ലെങ്കില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആശുപത്രി വിടാമെന്നാണു കേന്ദ്ര സര്‍കാരും ഐ സി എം ആറും പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പ്രോടോകോള്‍ ലംഘിച്ചിട്ടില്ലെന്നുമാണ് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.

Keywords: News, Kerala, State, Kozhikode, Health, COVID-19, Trending, Chief Minister, Pinarayi Vijayan, Wife, Hospital, CM returns with Covid positive wife; Controversy on the return journey

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?