മൻസൂർ കൊലപാതകം: സിപിഎം പ്രവർത്തകന്റ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂർ: (www.kvartha.com 08.04.2021) പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ സിപിഎം പ്രവർത്തകൻ ശിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മന്‍സൂറിന്‍റെ അയല്‍വാസി കൂടിയായ ശിനോസിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാകും.

അതേസമയം ശിനോസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് നിന്ന് കിട്ടിയ വാളുപയോഗിച്ചല്ല വെട്ടിയതെന്നും ഇത് അക്രമികളുടെ കയ്യിൽ നിന്നും വീണുപോയ ആയുധമാകാമെന്നുമാണ് പൊലീസ് പറഞ്ഞത്.

വിലാപയാത്രക്കിടെ സിപിഎം ഓഫീസുകൾ തകർത്ത സംഭവത്തില്‍ പത്ത് ലീഗ് പ്രവർത്തകർകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 21 ലീഗ് പ്രവർത്തകർക്കെതിരെയാണ് ചൊക്ലി, കൊളവല്ലൂർ പൊലീസ് കേസെടുത്തത്. 20 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

News, Assembly Election, Kannur, Kerala, State, Murder, Killed, Kannur, CPM, Muslim-League, Police, Arrested, Arrest, Top-Headlines,

വിലാപയാത്രക്കിടെ അക്രമിക്കപെട്ട ഓഫീസുകളും വീടുകളും സിപിഎം നേതാക്കള്‍ സന്ദർശിച്ചു. സാധാരണ ജീവിതം തകര്‍ക്കുന്ന ആക്രമണമാണ് നടന്നതെന്ന് ജില്ലാ സെക്രടറി എം വി ജയരാജൻ പ്രതികരിച്ചു. ആസൂത്രിത കലാപത്തിന് അക്രമികള്‍ ശ്രമിച്ചെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലീഗിന്‍റെ ക്രമിനലുകള്‍ സംഘടിപ്പിച്ച അക്രമത്തില്‍ സിപിഎമിന്റെ എട്ട് ഓഫീസുകൾ, കടകൾ, വീടുകൾ എന്നിവ തകർത്തു. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും പ്രവർത്തകരെ അഴിഞ്ഞാടാൻ അനുവദിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു. സമാധാന ശ്രമങ്ങളോട് സിപിഎം സഹകരിക്കുമെന്നും കൊലപാതകത്തിലും തുടര്‍ന്നുണ്ടായ അക്രമത്തിലും കർശനമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Keywords: News, Assembly Election, Kannur, Kerala, State, Murder, Killed, Kannur, CPM, Muslim-League, Police, Arrested, Arrest, Top-Headlines, Mansoor murder: CPM worker arrested.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?