രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല


കേരളം (www.evisionnews.co): കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്കാകും ഇനി മുതല്‍ മുന്‍ഗണന. രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല. സ്‌പോട്ട് അലോട്ട്മെന്റുകള്‍ വഴി വാക്‌സിന്‍ നല്‍കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

രണ്ടാംഡോസ് വാക്‌സിനുവേണ്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ സ്‌പോട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. രണ്ടാംഡോസ് സ്‌പോട്ട് അലോട്ട്മെന്റാക്കിയെങ്കിലും ഒന്നാംഡോസ് വാക്‌സിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടരും.

ആദ്യ ഡോസ് സ്വീകരിച്ചവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി വരികയാണ്. കൂടാതെ ആശാവര്‍ക്കര്‍മാരുടെയും തദ്ദേശ ജീവനക്കാരുടെയും സഹായം ഇതിനായി പ്രയോജനപ്പെടുത്തും. ഇവരെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്‌പോട്ട് അലോട്ട്മെന്റ് നടത്തി വാക്‌സിന്‍ നല്‍കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കണമെന്നും നിര്‍ദേശമുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?