വളര്‍ത്തുനായയെ സ്‌കൂടെറില്‍ കെട്ടി വലിച്ചത് ചെരിപ്പ് കടിച്ചതിന്; മിണ്ടാപ്രാണിയോട് കൊടുംക്രൂരത ചെയ്ത ഉടമ അറസ്റ്റില്‍


മലപ്പുറം: (https://ift.tt/3efp566) ചെരിപ്പ് കടിച്ചുവലിച്ചതിനു വളര്‍ത്തുനായയെ സ്‌കൂടെറില്‍ കെട്ടിവലിച്ച സംഭവത്തില്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കരയില്‍ വളര്‍ത്തുനായയെ സ്‌കൂടെറില്‍ കെട്ടിവലിച്ച പ്രതി കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. 

എടക്കരയ്ക്കു സമീപം വെസ്റ്റ് പെരുങ്കുളത്ത് ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഉടമസ്ഥനും ബന്ധുവും സഞ്ചരിച്ച സ്‌കൂടെറിനു പിന്നില്‍ കയറുകെട്ടി 3 കിലോമീറ്റര്‍ ദൂരമാണ് നായയെ വലിച്ചിഴച്ചത്. ക്രൂരത കണ്ട് നാട്ടുകാര്‍ ഇടപെട്ടതോടെയാണു വിവരം പുറംലോകമറിഞ്ഞത്. മിണ്ടാപ്രാണിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന കാഴ്ചകണ്ട നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇവരോടെല്ലാം ഉടമസ്ഥന്‍ തട്ടിക്കയറുകയായിരുന്നു.

News, Kerala, State, Malappuram, Accused, Arrested, Police, Animals, Dog, Pet dog tied to scooter for biting shoes; Accused arrested


നായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോവുകയാണെന്നാണ് നാട്ടുകാരോട് ഇയാള്‍ പറഞ്ഞത്. ചെരുപ്പടക്കമുള്ള വീട്ടിലെ സാധനങ്ങള്‍ നായ കടിച്ചു നശിപ്പിച്ചെന്നും സേവ്യര്‍ നാട്ടുകാരോട് പറഞ്ഞു. തുടര്‍ന്നു പൊതുപ്രവര്‍ത്തകന്‍ ഉമ്മര്‍ വളപ്പന്റെ നേതൃത്വത്തില്‍ വെസ്റ്റ് പെരുങ്കുളത്ത് വച്ച് വാഹനം തടഞ്ഞാണു നായയെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ രോഷാകുലരായതോടെ സ്‌കൂടെറില്‍നിന്നു കെട്ടഴിച്ചുവിട്ടു. പരിക്കേറ്റ നായയെ പിന്നീട് ഉടമസ്ഥന്‍ വീട്ടിലേക്കു നടത്തികൊണ്ടു പോകുകയായിരുന്നു. ദൃശ്യങ്ങള്‍ ഇതിനിടയില്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു.

കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള KL 11 AW 5684 നമ്പര്‍ സ്‌കൂടെറിലാണ് ഇയാള്‍ നായയെ കെട്ടിവലിച്ചത്. സംഭവം വിവാദമായതോടെ മൃഗസ്‌നേഹികള്‍ പരാതി നല്‍കുകയായിരുന്നു.
രാത്രി ഇയാളുടെ വീട്ടിലെത്തിയ എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സ് ടീം നായയുടെ പരിചരണം ഏറ്റെടുത്തിട്ടുണ്ട്.

Keywords: News, Kerala, State, Malappuram, Accused, Arrested, Police, Animals, Dog, Pet dog tied to scooter for biting shoes; Accused arrested

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?