കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസ്; വീട്ടില്‍ റെയ്ഡ്
കോഴിക്കോട്: (www.kasargodvartha.com 12.04.2021) അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തില്‍ ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു.
കെ എം ഷാജിയുടെ അഴീക്കോട്ടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തും. പൊതുപ്രവര്‍ത്തകനായ അഡ്വ. എം ആര്‍ ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ എം ഷാജിക്കെതിരെ വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കെ എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക റിപോര്‍ട്.
Keywords: Kozhikode, News, Kerala, Top-Headlines, Case, House, Raid, Case, Vigilance, Vigilance-raid, Vigilance case against KM Shaji; Home raid
Powered by Info News For You

Comments
Post a Comment