രക്ഷയുടെ തീരത്തും ഭീതിയുടെ തിരയടങ്ങാതെ വേലുവും സുനിലും
- സൂപ്പി വാണിമേൽ
മംഗളൂറു: (www.kasargodvartha.com 18.04.2021) സിംഗപൂർ ചരക്കുകപ്പലിടിച്ച് തകർന്ന് മുങ്ങിയ ബേപ്പൂർ ബോടിലുണ്ടായിരുന്ന തൊഴിലാളികളിൽ രക്ഷപ്പെട്ട വേലുമുരുഗനും സുനിൽദാസും ഇപ്പോഴും ആ കരാള രാത്രിയുടെ ഭീതിയിൽ നിന്ന് മുക്തരായില്ല. മൂന്ന് പേരുടെ ജഡങ്ങൾ കൂടി ഇന്ത്യൻ നാവിക സേനയുടെ നിരീക്ഷണ കപ്പൽ ഉപയോഗിച്ച് നാവികർ വെള്ളിയാഴ്ച രാത്രി കണ്ടെടുത്തു.14 പേരിൽ മൂന്നാളുകളുടെ മൃതദേഹങ്ങൾ സംഭവം നടന്ന ചൊവ്വാഴ്ച കരക്കെടുത്തിരുന്നു.
വീട്ടിലെ പട്ടിണി മാറ്റാനാണ് മീൻപിടുത്ത തൊഴിലിന് ഇറങ്ങിയതെന്ന് തമിഴ്നാട് രാമനാഥപുരം ജില്ലയിലെ വേലുമുരുഗൻ പറഞ്ഞു. ഈ മാസം 11 നാണ് താനുൾപെടെ തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള 14 പേർ കോഴിക്കോട് ബേപ്പൂർ തുറമുഖത്ത് നിന്ന് ജഅഫറിന്റെ ഐഎഫ്ബി റബാഹ് ബോടിൽ പുറപ്പെട്ടത്. മീൻ കിട്ടാത്തതിനാൽ കൂടുതൽ ആഴക്കടൽ ലക്ഷ്യമാക്കി സഞ്ചരിച്ചു.
മഴ കനത്തു. തിരമാലകളുടെ ഇരമ്പവും ഇരുട്ടും കൂടി. ബോടിന്റെ തുറന്നിട്ട ഭാഗങ്ങളെല്ലാം അടച്ചു. ബോടിന് മുകളിലെ ലൈറ്റുകളുടെ പ്രകാശത്തിലായിരുന്നു പ്രയാണം. എഞ്ചിൻ ഭാഗത്ത് കിടന്ന താൻ മയങ്ങിപ്പോയി. കഠോര ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോഴേക്കും കടലിൽ വീണുകഴിഞ്ഞിരുന്നു. മറിഞ്ഞ ബോടിന്റെ മുകളിൽ പിടിത്തം കിട്ടി. ഒരു കപ്പൽ കണ്ടു. അതിലുള്ളവർ രക്ഷപ്പെടാൻ സഹായിച്ചു.നാക്ക് പൊങ്ങാത്ത അവസ്ഥയിലായിരുന്നു. ആ കപ്പൽ ഇടിച്ചാണ് അപകടം എന്ന് മനസിലായെന്ന് വേലുമുരുഗൻ പറഞ്ഞു.
Keywords: Mangalore, Karnataka, Boat, Accident, Story, Velu and Sunil, who survived the boat accident, share their stories.
Keywords< !- START disable copy paste --
Powered by Info News For You

Comments
Post a Comment