'അര്‍ഹനല്ലെങ്കില്‍ അനന്തരവന് വാക്‌സീന്‍ ലഭിച്ചത് അനുചിതം, എന്റെ ഭാര്യയ്ക്കും മകള്‍ക്കും പോലും ഇതുവരെ വാക്‌സീന്‍ ലഭിച്ചിട്ടില്ല'; വിവാദത്തില്‍ പ്രതികരിച്ച് ഫഡ്‌നാവിസ്
മുംബൈ: (https://ift.tt/2P6aLnZ) അര്‍ഹനല്ലെങ്കില്‍ അനന്തരവന് വാക്‌സീന്‍ ലഭിച്ചത് അനുചിതമാണെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ 22കാരനായ അനന്തരവന് കോവിഡ് വാക്‌സീന്‍ രണ്ടു ഡോസും ലഭിച്ചത് വിവാദമായതോടെ നിലപാട് വ്യക്തമാക്കി ഫഡ്‌നാവിസ്.
വാക്‌സീന്‍ ലഭിച്ച നടപടി തികച്ചും അനുചിതമാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. അനന്തരവന്‍ തന്മയ് ഫഡ്‌നാവിസ് വാക്‌സീന്‍ സ്വീകരിക്കാന്‍ അര്‍ഹനാണെങ്കില്‍ അതില്‍ തനിക്ക് യാതൊരു വിധത്തിലുമുള്ള എതിര്‍പ്പുണ്ടാകില്ല. അങ്ങനെയല്ലെങ്കില്‍ അത് പൂര്‍ണമായും അസംബന്ധമാണ്. എന്റെ ഭാര്യയ്ക്കും മകള്‍ക്കും പോലും ഇതുവരെ വാക്‌സീന്‍ ലഭിച്ചിട്ടില്ല. എല്ലാവരും നിയമങ്ങള്‍ പിന്തുടരേണ്ടതാണെന്നും ഫഡ്‌നാവിസിന്റെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജ്യമെമ്പാടും വാക്‌സീന്‍ ലഭ്യമല്ലാത്ത സാഹചര്യം തുടരുന്നതിനിടെയാണ് ഫഡ്‌നാവിസിന്റെ അനന്തരവന്‍ വാക്‌സീന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തത്. തന്മയ് മുംബൈയില്‍ ആദ്യ ഡോസും നാഗ്പുരിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂടില്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചെന്നാണ് റിപോര്‍ട്.
ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെ നിരവധി നേതാക്കള്‍ ഇതു ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു. 45 വയസിന് മുകളില്‍ പ്രായമുള്ള യോഗ്യരായ ആളുകള്‍ക്ക് വാക്സീന്‍ ലഭിക്കാതെ കഷ്ടപ്പെടുമ്പോഴാണ് 22കാരന്‍ വാക്സീന്‍ ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ പക്ഷപാതപരമായി പെരുമാറുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment