രാത്രി കാല കര്‍ഫ്യൂ പത്ത് മണി മുതല്‍ ആരംഭിക്കണം: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത്
കാസര്‍കോട് (www.evisionnews.co): കോവിഡിന്റെ രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാതലത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാള്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ആഹ്വാനം ചെയ്തു. ജീവിതത്തില്‍ ചില ക്രമീകരണങ്ങളും നിയന്ത്രണങ്ങളും വരുത്താന്‍ ഒരോ വ്യക്തിയും സന്നദ്ധത കാട്ടേണ്ട ഘട്ടമാണിത്.
സംഹാര താണ്ഡവം നടത്തുന്ന മഹാമാരിയെ പിടിച്ചുകെട്ടാന്‍ ജനങ്ങളുടെ ത്യാഗത്തിനേ സാധിക്കുകയുള്ളൂ. ഒരോരുത്തരുടെയും തയാറെടുപ്പും സന്നദ്ധതയും ഈ പോരാട്ടത്തില്‍ വലിയ സംഭാവനകളാണ്. സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
പുണ്യ റംസാനിലെ രാത്രി കാല പ്രാര്‍ത്ഥനകളെ വലിയ തോതില്‍ ബാധിക്കാതിരിക്കാന്‍ കര്‍ഫ്യൂ സമയം രാത്രി പത്ത് മണി മുതലാക്കാന്‍ അധികാരികളോട് ആവശ്യപ്പെട്ടതായി കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എന്‍.എ. നെല്ലിക്കുന്ന്, ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല, ട്രഷറര്‍ എന്‍.എ. അബൂബക്കര്‍ ഹാജി എന്നിവര്‍ അറിയിച്ചു.
Powered by Info News For You
Comments
Post a Comment