തട്ടിപ്പ് കേസുകളിൽ റിമാൻഡിൽ കഴിയുന്ന സരിത എസ് നായരെ കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലേക്ക് മാറ്റി
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2021) തട്ടിപ്പ് കേസുകളിൽ റിമാൻഡിൽ കഴിയുന്ന സരിത എസ് നായരെ കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലേക്ക് മാറ്റി. വനിതാ ബ്ലോകിലാണ് പാർപ്പിക്കുക. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനായാണ് കൂടുതൽ സൗകര്യമുള്ള കാഞ്ഞങ്ങാട്ടേക്ക് മാറ്റിയതെന്നാണ് റിപോർടുകൾ.
സോളാർ, തിരുവനന്തപുരത്തെ തൊഴിൽ തട്ടിപ്പ് എന്നീ കേസുകളിലാണ് സരിത അറസ്റ്റിലായത്. സോളാർ കേസിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടർചയായി ഹാജരാകാത്തതിനെത്തുടർന്നാണ് ഏപ്രിൽ 22 ന് കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്തെത്തി സരിതയെ അറസ്റ്റ് ചെയ്തത്. സോളാർ പാനൽ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇവർ 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് കോഴിക്കോട് സ്വദേശിയാണ് പരാതി നൽകിയത്.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ തൊഴിൽ തട്ടിപ്പ് കേസിലും സരിത എസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സര്‍കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്.
Powered by Info News For You

Keywords: Kanhangad, Kasaragod, Kerala, News, Jail, Remand, Report, COVID-19, Solar-products, Thiruvananthapuram, Cheating, Kozhikode, Police, Government, Job, Saritha S Nair shifted to Kanhangad district jail.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment