വീട് കയറി ആക്രമണം: പുനലൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു
കൊല്ലം: (www.kvartha.com 12.04.2021) പുനലൂരിൽ ഒരു സംഘം വീട് കയറി നടത്തിയ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. പുനലൂർ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു(59) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഹനൻ, സുനിൽ എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച് അർധരാത്രിയോടെയായിരുന്നു സംഭവം, കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകനും മോഹനൻ അടക്കമുള്ള സംഘവുമായി വാക്ക് തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ 9 അംഗം സംഘം വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. മർദനത്തിലാണ് സുരേഷ് ബാബു മരിച്ചതെന്നാണ് പൊലീസ് അനുമാനം. സംഘത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കായി തെരച്ചിൽ തുടരുകയാണ്.
Keywords: News, Death, Kollam, House, Police, Case, Kerala, State, Top-Headlines, Attack on home: Man killed in Punalur.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment