രേഖ എം മേനോനെ നാസ്‌കോം ചെയര്‍പേഴ്‌സണായി നിയമിച്ചു; അധ്യക്ഷസ്ഥാനത്ത് എത്തുന്ന ആദ്യ വനിത
ന്യൂഡെല്‍ഹി: (https://ift.tt/3tJaBC6) ഐടി വ്യവസായികളുടെ സംഘടനയായ നാസ്‌കോമിന്റെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ്) ചെയര്‍പേഴ്‌സണായി രേഖ എം മേനോനെ നിയമിച്ചു. യുഎസ്- ഐറിഷ് കമ്പനിയായ ആക്‌സെഞ്ചറിന്റെ ഇന്ത്യയിലെ ചെയര്‍പേഴ്‌സണും സീനിയര്‍ മാനേജിംഗ് ഡയറക്ടറുമാണ് രേഖ. ആദ്യമായാണ് നാസ്‌കോം അധ്യക്ഷസ്ഥാനത്ത് ഒരു വനിത എത്തുന്നത്.
ടി സി എസിന്റെ (ടാറ്റ കണ്‍സള്‍ടന്‍സി സെര്‍വീസസ്) ബിസിനസ്- ടെക്‌നോളജി സെര്‍വീസസ് ഹെഡ് കൃഷ്ണന്‍ രാമാനുജം വൈസ് ചെയര്‍മാനായും നിയമിതനായി.
Powered by Info News For You

Comments
Post a Comment