മോഷണം പോയ വാക്സിൻ അടങ്ങിയ ബാഗ് മണിക്കൂറുകൾക്കുള്ളിൽ തിരികെയെത്തിച്ചു: കോവിഡ് വാക്സിനെന്ന് അറിയാതെയാണ് മോഷ്ടിച്ചതെന്ന് കള്ളൻ

ദില്ലി: (www.kvartha.com 23.04.2021) വ്യാഴാഴ്ച ഹരിയാനയിൽ നിന്ന് മോഷണം പോയ 1700 ഡോസ് വാക്സിൻ അടങ്ങിയ ബാഗ് മണിക്കൂറുകൾക്കുള്ളിൽ തിരികെയെത്തിച്ചു. കോവിഡിനുള്ള മരുന്ന് ആണെന്ന് അറിഞ്ഞിരുന്നില്ല കുറിപ്പോടെയാണ് വാക്സിൻ അടങ്ങിയ ബാ​ഗ് മറ്റൊരാളുട വശം തിരികെ എത്തിച്ചത്.

News, National, India, New Delhi, Theft, Vaccine, COVID-19, Covishield, Covaxin,

മോഷ്ടാവ് ആരാണെന്ന് അറിയില്ലെങ്കിലും ക്ഷമാപണത്തോടെ മുഴുവൻ വാക്സിനും ഇയാൾ തിരിച്ചെത്തിച്ചുവെന്നാണ് റിപോർടുകൾ. ഹരിയാനയിലെ ജിന്തിലാണ് സംഭവം നടന്നത്. മോഷ്ടിച്ച ബാ​ഗിൽ വാക്സിൻ ആണെന്നറിഞ്ഞതോടെ അജ്ഞാതനായ മോഷ്ടാവ് സിവിൽ ലൈൻ പൊലീസ് സ്റ്റേഷന് സമീപത്തെ ചായക്കടയിൽ ബാഗ് ഏൽപിക്കുകയായിരുന്നു.

ജിന്ത് ജനറൽ ആശുപത്രിയിൽ നിന്നാണ് മരുന്ന് അടങ്ങിയ ബാ​ഗ് മോഷണം പോയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു.

പൊലീസുകാർക്കുള്ള ആഹാരമാണെന്നും സ്റ്റേഷനിലെത്തിക്കണമെന്നും തനിക്ക് മറ്റൊരു ഡെലിവറിയുണ്ടെന്നും പറഞ്ഞാണ് അജ്ഞാതൻ ചായക്കടയിലുള്ള ആളുടെ കൈവശം വ്യാഴാഴ്ച ഉച്ചയോടെ ബാ​ഗ് ഏൽപിച്ചത്.

Keywords: News, National, India, New Delhi, Theft, Vaccine, COVID-19, Covishield, Covaxin, 'Sorry, did not know': Thief returns stolen Covishield, Covaxin vaccines.  

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?