മണ്ണാര്‍ക്കാട് ടാങ്കര്‍ ലോറി ചരക്കുലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവര്‍ മരിച്ചു
പാലക്കാട്: (https://ift.tt/39zMPR3) ഗ്യാസ് ടാങ്കര്‍ ലോറി ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരാള്‍ മരിച്ചു. ചരക്ക് ലോറി ഡ്രൈവറാണ് മരണപ്പെട്ടത്. മണ്ണാര്‍കാട് തച്ചമ്പാറയിലാണ് അപകടം നടന്നത്. വെളളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
മംഗലാപുരത്ത് നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് ചരക്കുലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ചരക്ക് ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി തീപടരുകയായിരുന്നു. ചരക്കുലോറി പൂര്‍ണമായും കത്തിനശിച്ചു.
ഗ്യാസ് ടാങ്കര്‍ ലോറിയില്‍ തീപിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ടാങ്കറിലെ ഗ്യാസ് ചോരാതിരിക്കാന്‍ നടപടി സ്വീകരിച്ചതായും അഗ്‌നിശമന സേന അറിയിച്ചു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കോങ്ങാട് വഴി കറങ്ങി പോകേണ്ടതാണെന്നും എന്നും പൊലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment