അതിഥി തൊഴിലാളിയുടേത് ക്രൂരമായ കൊലപാതകം; കൊലയാളിയെന്ന് സംശയിക്കുന്ന കാവൽക്കാരൻ പൊലീസ് പിടിയിൽ

ബേക്കൽ: (www.kasargodvartha.com 15.04.2021) അതിഥി തൊഴിലാളിയായ യുവാവ് കടവരാന്തയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അതിഥി തൊഴിലാളിയുടേത് ക്രൂരമായ കൊലപാതകമാണെന്ന് വ്യക്തമായി. തലയ്ക്കടക്കം അഞ്ചിലധികം മാരകമുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.                                                                            

News,Forensic-enquiry, Bekal, Karnataka, Youth, Death, Kasaragod, Murder, Kerala, Arrest, Police, Worker, Murder of guest worker; Police arrest suspect

അതിനിടെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലെ കാവൽക്കാരൻ പൊലീസ് പിടിയിലായിട്ടുണ്ട്. ഇയാളാണ് കൊലയാളിയെന്ന് സംശയിക്കുന്നു. ബേക്കൽ ഡി വൈ എസ് പി കെഎം ബാബുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

തീരദേശ പാതയിൽ കോട്ടിക്കുളത്തെ കടവരാന്തയിലാണ് 45 വയസ് പ്രായം തോന്നിക്കുന്ന അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. മൃതദേഹത്തിൽ തലയ്ക്കും മുഖത്തും തോളിലുമടക്കം നിരവധി മുറിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചത്.

പൊലീസ് നായയയെ കൊണ്ടുവന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകം നടന്ന സ്ഥലത്ത് നിന്നും നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്കാണ് നായ ഓടി പോയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കാവൽക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോറൻസിക് വിദഗ്‌ധരെയും സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ടയാളും പിടിയിലായ ആളും കർണാടക സ്വദേശികളാണെന്ന് വ്യക്തമായിട്ടുണ്ട്.

കൊലയ്ക്കുള്ള കാരണം എന്താണെന്നും മറ്റുമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ടയാൾ കാസർകോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്തും വിദ്യാനഗറിലുമാണ് താമസിച്ചു വന്നിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. മരിച്ചയാളുടെ പേര് വിവരങ്ങളൊ മറ്റ് കാര്യങ്ങളോ പൊലീസിന് ലഭിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ എന്തെങ്കിലും പറയാൻ കഴിയുകയുള്ളുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിദഗ്‌ധ പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലേക്ക് മാറ്റുമെന്ന് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.



Keywords: News,Forensic-enquiry, Bekal, Karnataka, Youth, Death, Kasaragod, Murder, Kerala, Arrest, Police, Worker, Murder of guest worker; Police arrest suspect

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?