കര്‍ഫ്യൂ ലംഘിച്ച് റോഡിന് നടുവില്‍ ഡാന്‍സ്; യുവതിക്കെതിരെ നടപടി
രാജ്‌കോട്ട്: (www.kvartha.com 17.04.2021) ഗുജറാത്തിലെ രാജ്‌കോട്ടില്‍ കര്‍ഫ്യൂ ലംഘിച്ച് റോഡിന് നടുവില്‍ വച്ച് ഡാന്‍സ് വിഡിയോ റെകോര്‍ഡ് ചെയ്ത യുവതിക്കെതിരെ നടപടിയെടുത്ത് പൊലീസ്. ഇവന്റ് മാനേജ്‌മെന്റ് ബിസിനസുകാരിയായ പായല്‍ബ എന്ന പ്രിഷ റാത്തോഡി(25)നെതിരെയാണ് കോവിഡ് മാനദണ്ഡം ലംഘിച്ചതിന് സിറ്റി പൊലീസ് കേസെടുത്തത്. ഇംഗ്ലീഷ് ഗാനത്തിന് ചുവടുവെച്ച് യുവതി റെകോര്‍ഡ് ചെയ്ത വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും പിന്നാലെ വൈറലാവുകയും ചെയ്തിരുന്നു.
ഏപ്രില്‍ 12ന് രാത്രി 11 മണിക്ക് മഹിള കോളജ് അണ്ടര്‍പാസിന് സമീപത്ത് വച്ചാണ് യുവതി വിഡിയോ പകര്‍ത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. യുവതിക്ക് നിരവധി ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാമിലാണ് വിഡിയോ ആദ്യമായി പങ്കുവെച്ചത്. യുവതിയുടെ സമൂഹ മാധ്യമ അകൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ അത്തരത്തിലുള്ള നിരവധി വിഡിയോകളാണ് കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.
Keywords: Rajkot, News, National, Police, Woman, Case, Rajkot woman shoots dance video during curfew, booked
Powered by Info News For You

Comments
Post a Comment