കോവിഡ് ശക്തമാകുന്നു; കളിക്കാര്‍ക്കൊപ്പം അംപയര്‍മാരും ഐപിഎല്‍ വിടുന്നു



മുംബൈ (www.evisionnews.co): കളിക്കാര്‍ക്കൊപ്പം അംപയര്‍മാരും ഐപിഎല്‍ വിടുന്നു. നിതിന്‍ മേനോന്‍, പോള്‍ റെയ്ഫല്‍ എന്നീ അംപയര്‍മാരാണ് കോവിഡ് വ്യാപനം മുന്‍നിര്‍ത്തി ഐ.പി.എല്‍ വിട്ടത്. നിതിന്‍ മേനോന്റെ അമ്മയും ഭാര്യയും കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്നാണ് ഐ.പി.എല്‍ വിട്ടതെന്ന് ബി.സി.സി.ഐ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഓസ്ട്രേലിയ റദ്ദാക്കിയേക്കുമെന്ന ഭയം മൂലമാണ് റെയ്ഫല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നത്.

നേരത്തെ ആന്‍ഡ്ര്യൂ ടൈ, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ആദം സാംപ, ലിയാം ലിവിംഗ്സ്റ്റണ്‍, ആര്‍. അശ്വിന്‍ തുടങ്ങിയവര്‍ ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയിരുന്നു. തന്റെ കുടുംബം നിലവില്‍ കോവിഡ് 19നെതിരെ പോരാട്ടം നടത്തുകയാണെന്നും അവരെ പിന്തുണയ്ക്കാന്‍ ഒരു ബ്രേക്ക് അത്യാവശ്യമായത് കൊണ്ടാണ് പിന്‍മാറ്റമെന്നുമാണ് അശ്വിന്‍ അറിയിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?