സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഡെൽഹിയിലേക്ക് മാറ്റുന്നതിൽ എതിർപ്പുമായി കേന്ദ്രസർകാർ: ഹർജി കേൾക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി
ന്യൂഡെൽഹി: (www.kvartha.com 27.04.2021) മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹർജി കേൾക്കുന്നത് സുപ്രീംകോടതി ബുധാഴ്ചയിലേക്ക് മാറ്റി. കാപ്പനെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കേന്ദ്രം കോടതിയിൽ എതിർപ് പ്രകടിപ്പിച്ചു. സോളിസിറ്റർ ജനറലിൻ്റെ അഭ്യർഥനയെ തുടർന്നാണ് കേസ് മാറ്റിവച്ചത്. പത്രപ്രവർത്തക യൂണിയൻ്റെ ഹർജി നിലനിൽക്കില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
അതേസമയം, സിദ്ദിഖ് കാപ്പനെ മഥുരയിലെ ജയിലിൽ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്നാണ് കെയുഡബ്ല്യുജെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.സിദ്ദിഖ് കാപ്പൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപോർട് ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
പത്രപ്രവർത്തക യൂണിയൻ്റെ ഹർജി ചട്ടവിരുദ്ധമാണെന്നും ഹേബിയസ് കോർപസ് അപേക്ഷയ്ക്ക് പകരം സാധാരണ ജാമ്യപേക്ഷ നല്കുകയാണ് വേണ്ടതെന്നും തുഷാർ മേത്ത പറഞ്ഞു. അതേസമയം ചങ്ങലക്കിട്ടു എന്ന വാദം ശരിയല്ലെന്ന് യുപി സർകാറും മറുപടി പറഞ്ഞു. ഹർജി ചൊവ്വാഴ്ച തന്നെ കേൾക്കാം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞെങ്കിലും ബുധനാഴ്ചയിലേക്ക് മാറ്റണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെടുകയായിരുന്നു.

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാപ്പനെ ദില്ലിയിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം. സിദ്ദിഖ് കാപ്പന്‍റെ ഭാര്യയും പത്രപ്രവർത്തക യൂനിയൻ ദില്ലി ഘടകവും നല്കിയ ഹർജിയാണ് സുപ്രീംകോടതിക്ക് മുമ്പാകെയുള്ളത്. നിലവില്‍ മഥുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സിദ്ദിഖ് കാപ്പന്‍. കോവിഡ് രോഗബാധിതനായ കാപ്പൻ ജയിലിൽ ശുചിമുറിയിലേക്ക് പോയപ്പോൾ അവിടെ കുഴഞ്ഞുവീണതിനെത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Keywords: News, New Delhi, India, National, Jail, Supreme Court, Supreme Court of India, Central Government, Siddique Kappan, Journalist, Medical records, Supreme Court asks UP govt to submit medical records of journalist Siddique Kappan.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment