ഡിഎം, എംസി എച് സൂപെര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലേക്കുള്ള പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍
ന്യൂഡെല്‍ഹി: (www.kvartha.com 16.04.2021) എംയിസ് നടത്താനിരിക്കുന്ന ഡിഎം/എംസി എച് സൂപെര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലേക്കുള്ള പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍. കോവിഡ് വ്യാപനം ക്രമാതീതമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ ആവശ്യവുമായി മുന്നോട്ടുവന്നത്. മലയാളികള്‍ അടക്കം 1500 ലേറെ പേരാണ് പരീക്ഷ എഴുതുന്നത്.
അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പരീക്ഷയ്ക്ക് മുംബൈ, ഡെല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ മാത്രമാണ് സെന്ററുകള്‍ ഉളളത്. നിലവിലെ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെയ്ക്കണം എന്നാവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കൂടൂതല്‍ സെന്ററുകള്‍ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് പരീക്ഷ തീയതി.
Keywords: New Delhi, News, National, Education, Examination, Students, COVID-
19, Students demand postponement of exams for DM, MCH Super Specialty Courses
Powered by Info News For You

Comments
Post a Comment