ഓക്സിജന്‍ സിലിൻഡറുകളുടെ ലഭ്യതകുറവ്: ആശ്വാസമായി ഇന്ത്യൻ റെയിൽവേയുടെ ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ

ന്യൂഡെൽഹി: (www.kvartha.com 19.04.2021) കോവിഡിന്റെ രണ്ടാം തരംഗ ഭീഷണിക്കിടയിലും ഓക്സിജന്‍ സിലിൻഡറുകളുടെ ലഭ്യതയില്‍ കുറവുണ്ടെന്ന റിപോർടുകളാണ് പുറത്തുവരുന്നത്. എന്നാൽ ഈ പ്രശ്നത്തിന് ആശ്വസവുമായി ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഗ്രീൻ കോറിഡോർവഴി ഓടിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയിൽവേ. കോവിഡ് രോഗികൾക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ അതിവേഗത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം.

ലിക്വിഡ് മെഡികൽ ഓക്സിജൻ നിറച്ച ടാങ്കറുകൾ ചരക്കു ട്രെയിനുകളിൽ വെച്ചുകൊണ്ടുപോകാനാണ് റെയില്‍വേയുടെ നീക്കം. ഇവയുടെ സുഗമമായ നീക്കത്തെക്കുറിച്ച് സംസ്ഥാന ഗതാഗത കമീഷണർമാരുമായി റെയിൽവേ ശനിയാഴ്ച ചർചനടത്തി. ഈ രീതിയിൽ റെയിൽവേ ഓക്സിജൻ എത്തിച്ചുകൊടുക്കണം എന്നാവശ്യപ്പെട്ട് മധ്യപ്രദേശ്, മഹാരാഷ്ട്ര സർകാരുകൾ റെയിൽ‌വേ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് ഓക്സിജൻ എക്സ്പ്രസുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്.

News, New Delhi, COVID- 19, Train, India, National, News, Top-Headlines, Oxygen Express, Covid-19 patients,

കോവിഡ് ബാധിതരിലെ ചില മെഡികൽ അവസ്ഥകളുടെ ചികിത്സയിൽ ഓക്സിജൻ ഒരു പ്രധാന ഘടകമാണെന്ന് സൂചിപ്പിച്ച റെയിൽ‌വേ മന്ത്രാലയം മധ്യപ്രദേശ്, മഹാരാഷ്ട്ര സർകാരുകളുടെ അഭ്യർഥനപ്രകാരം ലിക്വിഡ് മെഡികൽ ഓക്സിജന്‍ ടാങ്കറുകള്‍ എത്തിക്കുന്നതിന്‍റെ സാങ്കേതിക സാധ്യതകൾ പരിശോധിച്ചതായായാണ് വ്യക്തമാക്കിയത്.

ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകളുടെ വേഗത്തിലുള്ള ഗതാഗതം ഉറപ്പാക്കുന്നതിന് ഒരു ഗ്രീന്‍ ഇടനാഴി സൃഷ്ടിക്കും.

അംഗീകൃത മെഡികൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗം നിര്‍ദേശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റെയില്‍വേയുടെ ഈ പ്രഖ്യാപനം.

Keywords: News, New Delhi, COVID- 19, Train, India, National, News, Top-Headlines, Oxygen Express, Covid-19 patients, Railways set to run ‘Oxygen Express’ amid shortage for Covid-19 patients.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?