വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്ക ലഭിക്കാന്‍ വൈകി; ബംഗളൂരുവില്‍ കോവിഡ് ബാധിതയായ മലയാളി വീട്ടമ്മ ആംബുലന്‍സില്‍ മരിച്ചു

ബംഗളൂരു: (www.kvartha.com 28.04.2021) വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്ക ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കോവിഡ് ബാധിതയായ മലയാളി വീട്ടമ്മ ആംബുലന്‍സില്‍ മരിച്ചു. തൃശൂര്‍ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂര്‍ സ്വദേശിനിയും ബംഗളൂരു മല്ലേഷ് പാളയയിലെ താമസക്കാരിയുമായ ശാന്ത ശ്രീധരന്‍ (69) ആണ് മരിച്ചത്.Keralaite died in Bengaluru due to covid-19, Bangalore, News, Health, Health and Fitness, Ambulance, Dead, Malayalee, National
കഗ്ഗദാസപുരയിലെ നഴ്സിങ് ഹോമിലായിരുന്നു ഇവരെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ഓക്സിജന്‍ തീരുമെന്നതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്തതിനാല്‍ ശാന്തയെ അഡ്മിറ്റ് ചെയ്യാന്‍ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവായ മക്കള്‍ തന്നെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

കര്‍ണാടകയിലും ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. സ്ഥിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് സംസ്ഥാനത്ത് രണ്ടാഴ്ചത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

Keywords: Keralaite died in Bengaluru due to covid-19, Bangalore, News, Health, Health and Fitness, Ambulance, Dead, Malayalee, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?