വാക്സിനെ കുറിച്ചുള്ള കള്ളപ്രചാരണത്തിൽ വീഴരുതെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: (www.kvartha.com 25.04.2021) വാക്സീനെക്കുറിച്ചുള്ള കള്ളപ്രചാരണത്തിൽ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് നിലവിലെ സൗജന്യ വാക്സീനേഷൻ പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു. 45 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മരുന്ന് നൽകിയിട്ടുണ്ട്.
കോവിഡ് തരംഗം നേരിടാൻ എല്ലാ നടപടിയും കേന്ദ്ര സർകാർ സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സർകാരുകളും ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. രണ്ടാം തരംഗം രാജ്യത്തെ ജനങ്ങളെ നടുക്കി. എന്നാൽ ഈ തരംഗത്തിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണ്. കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ അവസ്ഥയിൽ ഡോക്ടർമാർ ഓൺലൈൻ സംവിധാനം ഒരുക്കുന്നത് പ്രശംസനീയമാണ്. ഈ ദുരിത കാലം കടന്നുപോകാൻ ഒരു പോസിറ്റീവ് എനർജി ഉണ്ടാകണം. വിശ്വസനീയമായ സ്രോതസുകളെ മാത്രമേ വാർത്തകൾക്കായി ആശ്രയിക്കാവൂ. കോവിഡുമായി ബന്ധപ്പെട്ട ഒരു വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിന് മുൻപ് അതിന്റെ ഉറവിടം ഏതാണെന്ന് മനസിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Keywords: News, Narendra Modi, Prime Minister, India, National, Top-Headlines, Vaccine, Corona, COVID- 19, People should avoid misinformation on Covid, says PM Modi.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment