മൻസൂർ വധക്കേസിലെ പ്രതിയും സിപിഎം പ്രാദേശികനേതാവുമായ ജാബിറിന്റെ വാഹനങ്ങൾക്ക് തീയിട്ടു
കണ്ണൂർ: (www.kvartha.com 27.04.2021) പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതിയും സിപിഎം പ്രാദേശികനേതാവുമായ പി പി ജാബിറിന്‍റെ വീട്ടിലെ വാഹനങ്ങൾക്ക് അജ്ഞാതർ തീയിട്ടുവെന്ന് പരാതി. വീടിന് പിന്നിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന ഒരു കാറും രണ്ട് ബൈകിനുമാണ് തീ പിടിച്ചത്. വാഹനങ്ങൾ പൂർണമായും കത്തി നശിച്ച സ്ഥിതിയിലാണ്. മൻസൂർ വധക്കേസിലെ പത്താം പ്രതിയാണ് ജാബിർ.
കണ്ണൂർ മുക്കിൽപ്പീടികയിൽ പുലർചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വീടിന് പിന്നിലെ ഷെഡിൽ തീ പടരുന്നത് കണ്ട് വീട്ടുകാർ ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ചെയ്തു.
കണ്ണൂർ മുക്കിൽപ്പീടികയിൽ പുലർചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വീടിന് പിന്നിലെ ഷെഡിൽ തീ പടരുന്നത് കണ്ട് വീട്ടുകാർ ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ചെയ്തു.
വാഹനങ്ങൾ തീ വച്ചത് ലീഗ് പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. കേസിൽ പ്രതിയായ ജാബിർ ഇപ്പോഴും ഒളിവിലാണ്. സിപിഎമിന്‍റെ പെരിങ്ങളം ലോകൽ കമിറ്റി അംഗമാണ് ജാബിർ. ജാബിറിനെ ഇപ്പോഴും പിടികൂടാത്തതിൽ സ്ഥലത്ത് ലീഗ് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് അർധരാത്രി ആക്രമണമുണ്ടാകുന്നത്.
ജാബിറിനെ കൂടാതെ പ്രതികളായ സിപിഎം പെരിങ്ങളം ലോകല്‍ സെക്രടറി എന്‍ അനൂപ്, പുല്ലൂക്കര ബ്രാഞ്ച് കമിറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹിം എന്നിവരും ഒളിവിലാണ്.
സ്ഥലത്തെത്തി പൊലീസ് വിശദമായി പരിശോധന നടത്തി. പ്രദേശത്തെ സുരക്ഷ കൂട്ടാനും തീരുമാനമായിട്ടുണ്ട്. ഈ കേസിൽ ഇത് വരെ എട്ട് പ്രതികളാണ് പിടിയിലായിട്ടുള്ളത്.
Keywords: News, Kannur, Murder, Killed, CPM, Muslim-League, Kerala, State, Top-Headlines, Mansoor murder case: set fire to the vehicles of accused Jabir.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment