അപകടത്തില്‍പ്പെട്ട ബിയര്‍ ലോറിയില്‍നിന്ന് കുപ്പികള്‍ അടിച്ചുമാറ്റാനായി മാസ്‌ക് പോലുമില്ലാതെ ജനം; വിഡിയോ വൈറല്‍


ചിക്കമംഗളൂറു: (https://ift.tt/3avrJ6I) അപകടത്തില്‍പ്പെട്ട ബിയര്‍ ലോറിയില്‍നിന്ന് കുപ്പികള്‍ അടിച്ചുമാറ്റാനായി മാസ്‌ക് പോലുമില്ലാതെ ജനങ്ങള്‍. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കര്‍ണാടകയിലെ ചിക്കചിക്കമംഗളൂറിലെ തരിക്കെരി താലൂക്കിലെ എം സി ഹള്ളിക്ക് സമീപമാണ് ബിയര്‍ ലോറി മറിഞ്ഞത്.

ഏപ്രില്‍ 20നാണ് സംഭവം നടന്നത്. നന്‍ജന്‍ഗുണ്ടിലെ കിംഗ്ഫിഷര്‍ ഡിസ്റ്റിലറിയില്‍ നിന്നുള്ളതായിരുന്നു അപകടത്തില്‍പ്പെട്ട ലോറി. ബെംഗളൂറുവില്‍ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന ബിയര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ട് തലകീഴായി മറിഞ്ഞത്. വിവരമറിഞ്ഞ സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയെങ്കിലും ലോറിയിലുണ്ടായിരുന്ന പകുതിയിലധികം ബിയര്‍ പെട്ടികള്‍ നാട്ടുകാര്‍ കൊണ്ടുപോയിരുന്നു. 

News, National, India, Mangalore, Vehicles, Liquor, Police, Mask, Video, Social Media, Karnataka: Truck with beer overturns, crowd of locals brazenly violate COVID-19 norms to 'grab' bottles


അപകട വിവരമറിഞ്ഞ് സ്ഥലത്തേക്ക് എത്തിയവര്‍ മറിഞ്ഞത് ബിയര്‍ ലോറിയാണെന്ന് വിശദമാക്കിയതോടെ തള്ളിക്കേറുകയായിരുന്നു. കോവിഡ് പ്രൊടോകോള്‍ പോയിട്ട് മാസ്‌ക് പോലുമില്ലാതെ നിരവധിയാളുകളാണ് ഇവിടേക്ക് എത്തിയതെന്ന് വിഡിയോയില്‍ കാണാം. 

കയ്യില്‍ ഒതുങ്ങാവുന്നതും കവറില്‍ ഒതുങ്ങാവുന്നതും പൊട്ടാത്ത കെയ്‌സുകളുമായി നാട്ടുകാര്‍ തിക്കുംതിരക്കുമായി. അപകട സ്ഥലത്ത് വളരെ കുറച്ച് പൊലീസുകാര്‍ മാത്രം ഉണ്ടായിരുന്നതിനാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെടുന്നതും വിഡിയോയില്‍ കാണാം.

Keywords: News, National, India, Mangalore, Vehicles, Liquor, Police, Mask, Video, Social Media, Karnataka: Truck with beer overturns, crowd of locals brazenly violate COVID-19 norms to 'grab' bottles

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?