വീട്ടിലേക്ക് വെള്ളം എടുത്തതിന് വയോധികനെ ക്രൂരമായി മര്‍ദിച്ചതായി പരാതി; മകനും മരുമകളും അറസ്റ്റില്‍

നിലമ്പൂര്‍: (www.kvartha.com 02.04.2021) വീട്ടിലേക്ക് വെള്ളം എടുത്തതിന് വയോധികനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ മകനും മരുമകളും അറസ്റ്റില്‍. നിലമ്പൂര്‍ രാമംകുത്ത് പനയ്ക്കാമുറ്റത്ത് നൈനാനാണ് (89) മദനമേറ്റത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.Complaint that an elderly man assaulted for taking water; 2 arrested, Malappuram, News, Local News, Police, Arrested, Attack, Injured, Hospital, Kerala
നൈനാന്റെ മൂത്ത മകന്‍ ചെറിയാന്‍ (65), ഭാര്യ സൂസമ്മ (60) എന്നിവരെയാണ് എസ്‌ഐ കെ എസ് സൂരജ് അറസ്റ്റ് ചെയ്തത്. നൈനാന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ദമ്പതികള്‍ക്ക് ഏഴു മക്കളുണ്ട്. ചെറിയാനും കുടുംബവും താമസിക്കുന്നതിന് സമീപം പഴയ വീട്ടില്‍ നൈനാന്‍ തനിച്ചുതാമസിക്കുകയാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

നേരത്തേ മുതല്‍ നൈനാനും ചെറിയാനും തമ്മില്‍ കുടുംബപ്രശ്‌നമുണ്ട്. രണ്ടു പേര്‍ക്കുംകൂടി ഒരു കിണറാണുള്ളത്. മോടെര്‍ ഉപയോഗിച്ചു വീട്ടിലെ ടാങ്കില്‍ വെള്ളം നിറയ്ക്കാന്‍ നൈനാന്‍ പൈപ് തിരിച്ചപ്പോള്‍ ചോദ്യം ചെയ്യുകയും വടി കൊണ്ട് അടിച്ചു പരിക്കേല്‍പിക്കുകയും ചെയ്‌തെന്നാണ് പരാതി. ദേഹമാസകലം പരിക്കുകളോടെ അയല്‍വാസികളാണ് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ചെറിയാന്‍, സൂസമ്മ എന്നിവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

Keywords: Complaint that an elderly man assaulted for taking water; 2 arrested, Malappuram, News, Local News, Police, Arrested, Attack, Injured, Hospital, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?