ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

തൃശൂര്‍: (www.kvartha.com 23.04.2021) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഇതോടെ ക്ഷേത്രത്തില്‍ ബുക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താന്‍ അനുമതിയായി. വിവാഹങ്ങള്‍ നിര്‍ത്തി വച്ചതിനെതിരെ വ്യാപകമായ പരാതി ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ല കലക്ടര്‍ വെള്ളിയാഴ്ച രാവിലെ വിലക്ക് നീക്കിയത്. 

കോവിഡ് പ്രോടോകോള്‍ പാലിച്ച് ഓരോ വിവാഹസംഘത്തിലും 12 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുവാദമുണ്ടാകുക. കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ ഭക്തര്‍ക്ക് നിയന്ത്രണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ഒരുദിവസം ആയിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. 

Thrissur, News, Kerala, Temple, Ban, Religion, Marriage, COVID-19, Ban on marriage at the Guruvayur temple lifted

Keywords: Thrissur, News, Kerala, Temple, Ban, Religion, Marriage, COVID-19, Ban on marriage at the Guruvayur temple lifted


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?