വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ട്, വിജിലന്‍സ് കൊണ്ടുപോയ പണം തിരിച്ചുതരേണ്ടി വരും: കെ എം ഷാജി

കോഴിക്കോട്: (www.kvartha.com 13.04.2021) വിജിലന്‍സിനെ ഉപയോഗിച്ച് റെയ്ഡ് നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പകപോക്കുകയാണെന്നും വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും കെ എം ഷാജി. മൂന്നു ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് ധരിച്ച് എത്തിയാണ് വിജിലന്‍സ് പണം കൈവശപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

വിജിലന്‍സ് കൊണ്ടുപോയ പണം തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണെന്നും കെ എം ഷാജി പറഞ്ഞു. എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടുകയും പിന്തുതടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുമ്പിലും ഹാജരാക്കാന്‍ ഒരുക്കമാണെന്നും അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

News, Kozhikode, Kerala, Vigilance, Raid, House, Pinarayi Vijayan, CM, Vigilance will have to bring back the money taken: KM Shaji

Keywords: News, Kozhikode, Kerala, Vigilance, Raid, House, Pinarayi Vijayan, CM, Vigilance will have to bring back the money taken: KM Shaji


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?