'വോട് രേഖപ്പെടുത്തുന്നതിന് മുമ്പ് ദയവായി ചിന്തിക്കൂ, നിങ്ങള്‍ക്ക് മാതാവുണ്ട്, വീട്ടില്‍ സഹോദരിയുണ്ട്'; ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കൗശാനി മുഖര്‍ജിക്കെതിരെ ബിജെപി പ്രതിഷേധം, പ്രസംഗം വളച്ചൊടിച്ചുവെന്ന് മറുപടി


കൊല്‍ക്കത്ത: (https://ift.tt/39Ep4aD) ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കൗശാനി മുഖര്‍ജിക്കെതിരെ ബി ജെ പി പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൗശാനി നടത്തിയ പ്രസംഗം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം. 

News, National, India, Kolkata, Assembly-Election-2021, Politics, Political Party, BJP, Threat, Allegation, Actress, Entertainment, Cornered over 'mother, sister' remark, Koushani Mukherjee of TMC says BJP IT cell doctored video


ബി ജെ പിയുടെ വോടര്‍മാരെ കൗശാനി പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്ന് ബി ജെ പി ബംഗാള്‍ വൈസ് പ്രസിഡന്റ് റിതേഷ് തിവാരി പറഞ്ഞു. വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു റിതേഷിന്റെ ട്വീറ്റ്. 'നിങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ദയവായി ചിന്തിക്കൂ. നിങ്ങള്‍ക്ക് മാതാവുണ്ട്. വീട്ടില്‍ സഹോദരിയുണ്ട്' -എന്നു പറയുന്നതാണ് വിഡിയോ. ഇത് വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. 

'പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നതിനായി തൃണമൂല്‍ നേതാക്കള്‍ എപ്പോഴും ബലാത്സംഗ ഭീഷണികള്‍ ഉയര്‍ത്തികാണിക്കുന്നു. പക്ഷേ ഈ സമയം ആരും പേടിക്കില്ല' -റിതേഷ് ട്വീറ്റ് ചെയ്തു.

അതേസമയം തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും വിഡിയോയുടെ ഒരു ഭാഗം മാത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നും കൗശാനി പ്രതികരിച്ചു.

 


Keywords: News, National, India, Kolkata, Politics, Political Party, BJP, Threat, Allegation, Actress, Entertainment, Assembly-Election-2021, Cornered over 'mother, sister' remark, Koushani Mukherjee of TMC says BJP IT cell doctored video


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?