പാനൂർ മൻസൂർ കൊലപാതകം: കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കേണ്ടതെന്ന് പി കെ കുഞ്ഞാലികുട്ടി

കോഴിക്കോട്: (www.kvartha.com 11.04.2021) ലീഗ് പ്രവർത്തകൻ മൻസൂർ കൊലക്കേസിൽ കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കേണ്ടതെന്നും അന്വേഷണ സംഘത്തെ രാഷ്ട്രീയക്കാർ സ്വാധീനിക്കരുതെന്നും ഫലപ്രദമായ അന്വേഷണം വേണമെന്നും പി കെ കുഞ്ഞാലിക്കുട്ടി.

സമാനമായ സാഹചര്യത്തില്‍ നേരത്തെയും തുടർമരണങ്ങൾ നടന്നിട്ടുണ്ട്. തെളിവ് നശിപ്പിക്കാനുള്ള ശ്രമം പോലും അന്ന് ഉണ്ടായിരുന്നു. പുതിയ അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനം നിരീക്ഷിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന്‍റെ രാഷ്ട്രീയ സമ്മർദത്തിന് പിന്നാലെയാണ് പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊലക്കേസ് അന്വേഷണ സംഘത്തെ മാറ്റിയത്. ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നും അന്വേഷണം സംസ്ഥാന ക്രൈംബ്രാ‌ഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് പുതിയ സംഘം.

News, Murder, CPM, P.K Kunjalikutty, Kozhikode, Police, Crime, Crime Branch, Kannur, Muslim-League, Case, Police,

ഐജി ഗോപേഷ് അഗർവാളിന്‍റെ മേൽ നോട്ടത്തില്‍ ഡിവൈഎസ്പി വിക്രമനാണ് കേസ് അന്വേഷിക്കുന്നത്. കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ ഇസ്മഈൽ സിപിഎം ചായ്‍വുള്ള ആളാണെന്ന് ആരോപിച്ച് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ മാറ്റിയത്.

Keywords: News, Murder, CPM, P.K Kunjalikutty, Kozhikode, Police, Crime, Crime Branch, Kannur, Muslim-League, Case, Police, PK Kunhalikutty said the investigation should not be done to save the culprits.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?