കുണിയയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ജയില്‍ അസി. സൂപ്രണ്ട് മരിച്ചു
കാസര്‍കോട് (www.evisisionnews.co): കുണിയ ദേശീയപാതയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ജയില്‍ അസി. സൂപ്രണ്ട് തല്‍ക്ഷണം മരിച്ചു. കുണിയ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നില്‍ വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ അസി. സൂപ്രണ്ട് ശ്രീനിവാസന്‍ (52) ആണ് മരിച്ചത്.
ഉദുമ ബാര ആടിയത്ത് സ്വദേശിയായ ശ്രീനിവാസന്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള കാര്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചു.
ഉദുമ അച്ചേരിയിലെ പരേതനായ മാധവന്‍ നായരുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: ലത. രണ്ടു മക്കളുണ്ട്. സഹോദരങ്ങള്‍: മധു(ബസ് ഡ്രൈവര്‍), കമലാക്ഷന്‍ (മെക്കാനിക് മേല്‍പ്പറമ്പ, വിശാലാക്ഷന്‍ (ദുബൈ).
Powered by Info News For You

Comments
Post a Comment