ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരിച്ചുവെന്ന് ആരോപണം; ബന്ധുക്കള്‍ ആശുപത്രി അടിച്ചുതകര്‍ത്തു

പട്‌ന: (www.kvartha.com 12.04.2021) കോവിഡ് രോഗി മരിച്ചത് ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി അടിച്ചുതകര്‍ത്തു. സര്‍കാരിന് കീഴിലുള്ള ധര്‍ഭംഗ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയി. രാവിലെ രോഗിയെ സന്ദര്‍ശിക്കാനെത്തിയ പിതാവിനോടാണ് മരണവിവരം അറിയിച്ചത്. 

ആശുപത്രി ജീവനക്കാര്‍ ഇദ്ദേഹത്തെ വേണ്ടവിധത്തില്‍ പരിചരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കളുടെ ആക്രമണം. അതേസമയം ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായെന്ന ആരോപണം ഡിഎംസിഎച്ച് സൂപ്രന്‍ഡ് മണി ഭൂഷണ്‍ ശര്‍മ നിഷേധിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്തികരമായിരുന്നുവെന്നും ഇദ്ദേഹത്തെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Patna, News, National, Hospital, COVID-19, Death, Patient, Family, Dead Covid Patient's Family Alleges Negligence, Vandalises Bihar Hospital

Keywords: Patna, News, National, Hospital, COVID-19, Death, Patient, Family, Dead Covid Patient's Family Alleges Negligence, Vandalises Bihar Hospital


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?