കഴിവ് തെളിയിക്കാനുള്ള അവസരം; ഐപിഎലില്‍ ക്യാപ്റ്റനായി സഞ്ജു സാംസന് അരങ്ങേറ്റം, നിര്‍ണായകം


മുംബൈ: (https://ift.tt/3wO9jHV) തിങ്കളാഴ്ചത്തെ ഐ പി എലില്‍ ക്യാപ്റ്റനായി സഞ്ജു സാംസന് അരങ്ങേറ്റം. ആദ്യമായാണ് ഒരു മലയാളി താരം ഐ പി എല്‍ ടീം നായകനാകുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ ബെന്‍ സ്റ്റോക്‌സിന്റെ ഓള്‍റൗണ്ട് മികവ് നിര്‍ണായകമാകും.  പേരുമാറ്റിയെത്തുന്ന പഞ്ചാബ് കിങ്‌സാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍. വമ്പന്‍ അടിക്കാരുടെ നിരയുമായാണ് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍ വരുന്നത്. 

ജോസ് ബട്‌ലറിനൊപ്പം യുവതാരം യശ്വസി ജെയ്‌സ്വാള്‍ ഇന്നിങ്‌സ് ഓപെണ്‍ ചെയ്‌തേക്കും. ഋഷഭ് പന്തിന്റെ തകര്‍പന്‍ ഫോമോടെ ദേശീയ ടീമില്‍ അവസരം നഷ്ടമായ സഞ്ജുവിന് ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്ക് മുന്നില്‍ സ്വയം തെളിയിക്കേണ്ടതുണ്ട്. ബെന്‍ സ്റ്റോക്‌സിനൊപ്പം, ശിവം ഡ്യൂബെയും, രാഹുല്‍ തെവാത്യയും മധ്യനിരയ്ക്ക് കരുത്താകും. ജോഫ്ര ആര്‍ചറുടെ അഭാവത്തില്‍ ലോക റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയയ ക്രിസ് വോക്‌സിലാണ് ബോളിങ് പ്രതീക്ഷ. 

News, National, India, Mumbai, IPL, Sports, Cricket, Cricket Test, Player, Sanju Samson on Rajasthan Royals role: You can’t be a captain while batting, it is only when fielding


കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയില്‍.... എതിരാളികളെ ഭയപ്പെടുത്തുന്ന ബാറ്റിങ് നിരയാണ് പഞ്ചാബിന്റേത്. ഒന്നാം നമ്പര്‍ ടി ട്വന്റി ബാറ്റ്‌സ്മാന്‍ ഡേവിഡ് മലനും ഇത്തവണ പഞ്ചാബിനൊപ്പമുണ്ട്. ബിഗ് ബാഷിലെ മികവില്‍ പഞ്ചാബ് സ്വന്തമാക്കിയ ജെ റിചാര്‍ഡ്‌സനാണ് ബോളിങ്ങില്‍ മുഹമ്മദ് ഷമിയുടെ പങ്കാളി.

Keywords: News, National, India, Mumbai, IPL, Sports, Cricket, Cricket Test, Player, Sanju Samson on Rajasthan Royals role: You can’t be a captain while batting, it is only when fielding

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?