ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം; യുവാവ് അറസ്റ്റില്‍
ശാസ്താംകോട്ട: (www.kvartha.com 21.04.2021) ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ശൂരനാട് വടക്ക് തെക്കേമുറി സ്വദേശി വിഷ്ണുവിനെ(31)യാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 9.30 മണിക്കാണ് സംഭവം.
മദ്യലഹരിയില്‍ പരിക്കുപറ്റി റോഡില്‍ കിടന്ന യുവാവിനെ ശൂരനാട് പൊലീസ് ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ എത്തിച്ചു. പരിശോധിക്കുന്നതിനിടെ അക്രമാസക്തനായി ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നു. ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Attack, Crime, Doctor, Youth, Police, Injured, Court, Incident of doctor attacked at hospital; Man arrested
Powered by Info News For You

Comments
Post a Comment