സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ച യുവാവ് മരിച്ച നിലയില്‍

ഏറ്റുമാനൂര്‍: (www.kvartha.com 27.04.2021) അയല്‍വാസിയുടെ പരാതിയില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍. ചെങ്ങളം കുന്നുംപുറം പാമ്പാടിചിറയില്‍ സൂരജി(19)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറ്റുമാനൂര്‍ പാറോലിക്കലുള്ള പുരയിടത്തിലെ മരത്തില്‍ സൂരജിെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

തെള്ളകത്തെ സ്വകാര്യ ഹോടെലില്‍ ഡെലിവറി ബോയ് ആയിരുന്ന സൂരജിനെ 24ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മെഡികല്‍ കോളജ് ഭാഗത്തേക്ക് പാഴ്‌സല്‍ കൊടുക്കാന്‍ പോയതോടെ കാണാതാവുകയായിരുന്നു. സമയം കഴിഞ്ഞിട്ടും സൂരജിനെ കാണാതെ വന്നതോടെ ഹോടെല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. 

News, Kerala, Death, Found Dead, Police, Enquiry, Missing, Youth, Youth found dead in Ettumanoor

രണ്ട് ദിവസമായി കൈതമല ജുമാമസ്ജിദിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌കൂടെര്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ഇതു സൂരജ് ഉപയോഗിച്ചതായിരുന്നെന്നു പൊലീസ് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പൊലീസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ സൂരജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ കയര്‍ കെട്ടിയ ഭാഗവും കാല്‍ ഭാഗവും മറ്റും ജീര്‍ണിച്ച നിലയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Keywords: News, Kerala, Death, Found Dead, Police, Enquiry, Missing, Youth, Youth found dead in Ettumanoor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?