കപ്പലിന്‍റെ കപ്പിത്താനെ പോലെയാണ് പിണറായി വിജയൻ നാട് നയിക്കുന്നത്: കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: (www.kvartha.com 05.04.2021) കഴക്കൂട്ടം മണ്ഡലത്തിൽ ത്രികോണ പോരാട്ടമാണെന്ന് കടകംപള്ളി സുരേന്ദ്രൻ. വികസനമാണ് കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് വിഷയമെന്നും വികസനം ചർച ചെയ്താകും ജനം വിധി എഴുതുകയെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയാണെന്നും കപ്പലിന്‍റെ കപ്പിത്താനെ പോലെയാണ് പിണറായി വിജയൻ നാട് നയിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ ആദ്യാവസാനം സജീവമായിരുന്ന രാഹുൽ ഗാന്ധിക്ക് കേരള രാഷ്ട്രീയത്തെ കുറിച്ചോ ഇടതുപക്ഷത്തെ കുറിച്ചോ ഒന്നും അറിയില്ല. രാഹുൽ ഉന്നയിച്ച വിമര്‍ശനങ്ങൾക്ക് അതുകൊണ്ട് തന്നെ പ്രസക്തിയില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.

കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രൻ കൂടി എത്തിയതോടെ വാശിയേറിയ പോരാട്ടമാണ് ഇത്തവണ മണ്ഡലത്തിൽ നടക്കുന്നത്.
Keywords: News, Assembly Election, Assembly-Election-2021, Election, Thiruvananthapuram, Pinarayi Vijayan, LDF, CPM, Kerala, State, Politics, Political party, Kadakampally Surendran, Pinarayi Vijayan leads like the captain of a ship: Kadakampally Surendran.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment